പാലക്കാട് ധോണിയിൽ കാർ കത്തിനശിച്ചു; ഉള്ളിൽ ഒരാൾ മരിച്ച നിലയിൽ

#ന്യൂസ് ഡെസ്ക്
പാലക്കാട് കത്തിനശിച്ച കാര്‍ |ഫോട്ടോ:പി.പി.രതീഷ്
പാലക്കാട് കത്തിനശിച്ച കാര്‍ |ഫോട്ടോ:പി.പി.രതീഷ്

ധോണി: പാലക്കാട് ധോണിയിൽ കത്തി നശിച്ച കാറിനുള്ളിൽ ഒരാൾ മരിച്ച നിലയിൽ. ധോണി-മുണ്ടൂർ റോഡിൽ അരിമണി എസ്റ്റേറ്റ് പരിസരത്താണ് സംഭവം. കാർ കത്തുന്നത് കണ്ട ഒരു വഴിയാത്രികൻ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. നാട്ടുകാർ തീ കെടുത്താൻ പരാമവധി ശ്രമിച്ചെങ്കിലും അപ്പോഴേക്കും കാർ പൂർണ്ണമായും കത്തി നശിച്ചിരുന്നു.

തുടർന്ന് നടത്തിയ പരിശോധനയിലാണ് ഉള്ളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തുന്നത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മുണ്ടൂർ വേലിക്കാട് സ്വദേശിയുടേതാണ് കാറെന്നാണ് പോലീസിന് ലഭിച്ച വിവരം. പോലീസ് അന്വേഷണം നടത്തി വരികയാണ്. ഫോറൻസിക് വിദഗ്ദ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്.

Content Highlights: Palakkad Dhoni Fire: Man Found Dead Inside Charred Car, Investigation Underway