ശീതളപാനീയ കുപ്പിയിൽ ആസിഡ്, വെള്ളമെന്ന് കരുതി കുടിച്ചു; പാലക്കാട് സ്വദേശിക്ക് ദാരുണാന്ത്യം

ഒറ്റപ്പാലം: വെള്ളമാണെന്ന് കരുതി അബദ്ധത്തിൽ ആസിഡ് കുടിച്ചയാൾക്ക് ദാരുണാന്ത്യം. പാലക്കാട് ഒറ്റപ്പാലം വേങ്ങശേരി സ്വദേശി താനിക്കോട്ടിൽ രാധാകൃഷ്ണനാണ് ചികിത്സയിലിരിക്കെ മരിച്ചത്.
നവംബർ അഞ്ചാം തീയതിയായിരുന്നു സംഭവം. സെവൻഅപ്പിന്റെ കുപ്പിയിലായിരുന്നു ആസിഡ് സൂക്ഷിച്ചിരുന്നത്. ഇത് അബദ്ധത്തിൽ എടുത്ത് കുടിക്കുകയായിരുന്നു എന്നാണ് ബന്ധുക്കൾ പറയുന്നത്. ഉടൻതന്നെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. എന്നാൽ, സ്ഥിതി വഷളായതോടെ പെരിന്തൽമണ്ണയിലെ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് അവിടെനിന്ന് തൃശ്ശൂർ മെഡിക്കൽ കോളേജിലേക്കും മാറ്റുകയായിരുന്നു. എന്നാൽ, ചികിത്സയിലിരിക്കെ രണ്ടു ദിവസം മുമ്പായിരുന്നു മരണം.
ഇലക്ട്രോണിക്സ് സാധനങ്ങൾ റിപ്പയർചെയ്യുന്ന സ്ഥാപനം നടത്തുന്നയാളാണ് രാധാകൃഷ്ണൻ. ജോലിയുടെ ആവശ്യത്തിനായാണ് ഇത്തരത്തിൽ ആസിഡ് സൂക്ഷിച്ചതെന്നാണ് ബന്ധുക്കൾ പറയുന്നത്.
Content Highlights: Tragic incident in Palakkad: Man dies after accidentally drinking acid stored in a Seven Up bottle, mistaking it for water. Read the full story.