ഓംപ്രകാശ് മാത്തൂർ കേരളത്തിന്റെ പുതിയ ഗവർണർ; രാജേന്ദ്ര ആർലേക്കർ തമിഴ്നാട് ഗവർണറാകും

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാത്തൂറിനെ രാഷ്ട്രപതി ദ്രൗപദി മുർമു നിയമിച്ചു. കേരള ഗവർണറായിരുന്ന രാജേന്ദ്ര വിശ്വനാഥ് ആർലേക്കറെ തമിഴ്‌നാട് ഗവർണറായി നിയമിച്ചിട്ടുണ്ട്.
രാഷ്ട്രപതി ഭവനിൽനിന്ന് പുറത്തിറക്കിയ ഔദ്യോഗിക വാർത്താക്കുറിപ്പിലാണ് പുതിയ ഗവർണർമാരുടെ നിയമനം സംബന്ധിച്ച ഉത്തരവുകൾ കൈമാറിയത്. ചുമതലയേൽക്കുന്ന തീയതി മുതൽ പുതിയ നിയമനങ്ങൾ നിലവിൽവരുമെന്ന് രാഷ്ട്രപതിയുടെ ഓഫീസ് അറിയിച്ചു.
മാറ്റമുള്ള മറ്റു സംസ്ഥാനങ്ങളിലെ ഗവർണർമാർ: തമിഴ്‌നാട്- രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, കർണാടക- ഡോ. സുധാ യാദവ്, ഒഡീഷ- ബ്രജ് മോഹൻ റാം, ഉത്തരാഖണ്ഡ്- ഡോ. ധാൽ സിംഗ് ബിസെൻ, സിക്കിം- ദുഷ്യന്ത് ഗൗതം.
മുതിർന്ന ബി.ജെ.പി നേതാവും മുൻ രാജ്യസഭാംഗവുമായ ഓം പ്രകാശ് മാത്തൂർ സിക്കിം ഗവർണർ സ്ഥാനത്തുനിന്നാണ് കേരള രാജ്ഭവന്റെ അമരത്തേക്ക് എത്തുന്നത്.
Content Highlights: Om Prakash Mathur appointed as the new Governor of Kerala., Previous Kerala Governor Rajendra Vishwanath Arleaker transferred to Tamil Nadu., Appointments made by President Droupadi Murmu from Rashtrapati Bhavan., Changes also announced for governors in Karnataka, Odisha, Uttarakhand, and Sikkim.