ചരമം: കൊടുവട്ടാട്ട് ഇന്ദിര ടീച്ചർ

വടകര: മേപ്പയിൽ കൊടുവട്ടാട്ട് ഇന്ദിര ടീച്ചർ (89) അന്തരിച്ചു. പ്രസിദ്ധ വോളീബോൾ താരം പരേതനായ ഇരിങ്ങൽ പപ്പന്റെ ഭാര്യയാണ്. മേപ്പയിൽ സീനിയർ ബേസിക് സ്കൂൾ, വടകര സെയിന്റ് ആന്റണീസ് ഹൈസ്കൂൾ, ബെംഗളുരു സെയിന്റ് ആൻസ് സ്കൂൾ, ചെട്ട്യാത്ത് യു.പി. സ്കൂൾ, വടകര എം.യു.എം. ഹൈസ്കൂൾ എന്നിവിടങ്ങളിൽ അധ്യാപിക ആയിരുന്നു.
മക്കൾ: നരേന്ദ്രൻ കൊടുവട്ടാട്ട് (ഇൻഫോസിസ് മുൻ വൈസ് പ്രസിഡന്റ്, ഐ.പി.എം. അക്കാദമി ചെയർമാൻ), കെ. പ്രസാദ് (ബി.എസ്.എഫ്. മുൻ ഡെപ്യൂട്ടി കമാൻഡന്റ്). മരുമക്കൾ: ചിത്രലേഖ, അനുപമ. സഹോദരി: പരേതയായ ചന്ദ്രാദേവി ടീച്ചർ. സംസ്കാരം വെള്ളിയാഴ്ച്ച വൈകുന്നേരം 5 മണിക്ക് കൊടുവട്ടാട്ട് വീട്ടിൽ.