നോക്കുവിദ്യാ പാവകളിയുടെ കലാവൈഭവത്തിന് പത്മശ്രീ പുരസ്കാരം

രാമായണ-മഹാഭാരത കഥകളിലെ കഥാപാത്രങ്ങള്ക്ക് പ്രാധാന്യം നല്കുന്നതിനൊപ്പം കുരങ്ങ്, നെല്ലുകുത്തുകാരി, അറപ്പുകാരന് തുടങ്ങി നിരവധി നാടന് കഥാപാത്രങ്ങളും ഈ കളിയിലുണ്ട്. രണ്ടുമുതല് മൂന്നുമിനിട്ട് വരെയാണ് പാട്ടിന്റെ ദൈര്ഘ്യമുണ്ടാവുക. പക്ഷേ പലപ്പോഴും പാട്ടുകാര് ഏറ്റുപാടുന്ന്ത് തുടരുന്നതോടെ കളിയുടെ ദൈര്ഘ്യവും നീണ്ടുപേകും. പാലത്തടിയില് കൊത്തിയെടുത്ത കളിപ്പാവകള് മേല്ച്ചുണ്ടില് ഉറപ്പിച്ച് പാട്ടിനൊത്ത് ചലിപ്പിക്കണമെങ്കില് ഏകാഗ്രത ഏറെ വേണം. ക്ഷമയേറെയുണ്ടെങ്കിലേ ഈ വിദ്യ സ്വായത്തമാക്കാനാവൂ.
യൗവ്വനത്തിലേ പാവകളിയില് പ്രാഗത്ഭ്യം തെളിയിച്ച വ്യക്തിയാണ് പങ്കജാക്ഷി. പാരമ്പര്യ കലയായ നോക്കുവിദ്യ പാവകളിയിലെ അവസാനകണ്ണി. 'പാവകളിയില് എനിക്ക് നല്ല ബാലന്സുണ്ട്, തന്നെയുമല്ല പാട്ടുകാര് പാടുന്നത്രയും നേരം ഞാനിത് ആടി കൡുകയും ചെയ്യും അവരെത്ര ഏറ്റുപാടിയാലും ഞാന് പിടിച്ചു നില്ക്കും. പണ്ടൊരു അഭിമുഖത്തില് പങ്കജാക്ഷിയമ്മ പറഞ്ഞ വാക്കുകള്. കളി കാണുന്നവരുടെയും നെഞ്ചിടിപ്പേറ്റുമെന്നതാണ് നോക്കുവിദ്യ പാവകളിയുടെ മറ്റൊരു പ്രത്യേകത. ഏകാഗ്രത അല്പമൊന്നുപാളിയില് മുഖത്തിനും കണ്ണിനും പരിക്കുപറ്റിയേക്കാം.
തന്നില് ഈ കലാരൂപം അവസാനിക്കുമോ എന്നായിരുന്നു പങ്കജാക്ഷിയുടെ വേവലാതി. താന് ചെയ്യുന്ന പോലെ ആരെങ്കിലും ഇത് ചെയ്യുന്നത് കാണണമെന്ന വലിയ മോഹവും മനസ്സിലുണ്ടായിരുന്നു. ഒടുവില് അമ്മൂമ്മയുടെ ആഗ്രഹം സാധിച്ചുകൊടുക്കാന് ഒടുവില് മകളുടെ മകളായ രഞ്ജിനിയെത്തി. ഇന്ന് ഇന്ത്യയില് തന്നെ നോക്കുവിദ്യ പാവകളി അവതരിപ്പുക്കുന്ന ഏക വ്യക്തിയാണ് രഞ്ജിനി. 'നോക്കുവിദ്യ പാവകളി അന്യം നിന്നുപോയില്ലല്ലോ. ഞാനത് കളഞ്ഞില്ലല്ലോ എന്നൊരു സമാധാനമുണ്ടെനിക്കെ'ന്നാണ് കൊച്ചുമകളെ പാവകളി പഠിപ്പിക്കുന്ന കാലത്ത് പങ്കജാക്ഷിയമ്മ പറഞ്ഞത്. പ്രായത്തിന്റെ അവശതകള്ക്കിടയിലും പരിശീലനത്തിന് ഒരു ഭംഗവും വരരുതെന്നും പങ്കജാക്ഷിയമ്മയ്ക്ക് നിര്ബന്ധമുണ്ടായിരുന്നു. ഒരുപക്ഷേ മുത്തശ്ശിയുടെ ഈ അര്പ്പണമനോഭാവമായിരിക്കാം രഞ്ജിനിയെയും പാവകളിയിലേക്ക് ആകര്ഷിച്ചത്.
ഫോക്ലോര് പുരസ്കാരമുള്പ്പടെ നിരവധി അംഗീകാരങ്ങളും പത്മശ്രീക്ക് മുമ്പ് പങ്കജാക്ഷിയെ തേടിയെത്തിയിട്ടുണ്ട്. ഫ്രാന്സില് നടന്ന കാര്ണിവലില് ഉള്പ്പടെ വിദേശരാജ്യങ്ങളില് നോക്കുവിദ്യ പാവകളി ഇവര് അവതരിപ്പിച്ചിട്ടുണ്ട്.
Content Highlights: Nokuvidya Puppetry Moozhikkal Pankajakshi bags Padma award
Content Highlights: