ക്യാമ്പസിന് സമീപം പുലി, കാസർകോട് കേന്ദ്ര സർവ്വകലാശാലയിൽ രാത്രികാല കർഫ്യൂ

കാസർകോട്ടെ കേരള കേന്ദ്ര സർവ്വകലാശാല | ചിത്രം: രാമനാഥ്‌ ​പൈ / മാതൃഭൂമി
കാസർകോട്ടെ കേരള കേന്ദ്ര സർവ്വകലാശാല | ചിത്രം: രാമനാഥ്‌ ​പൈ / മാതൃഭൂമി

കാസർകോട്: കാസർകോട്ടെ കേന്ദ്ര സർവ്വകലാശാല ക്യാമ്പസിൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തി. ക്യാമ്പസിന് സമീപം പുലിയെ കണ്ടതിനെ തുടർന്നാണ് നടപടി. രാത്രി എട്ടു മുതൽ രാവിലെ ഏഴ് വരെ വിദ്യാർഥികളോട് പുറത്തിറങ്ങരുതെന്നാണ് സർവ്വകലാശാല രജിസ്ട്രാർ പുറപ്പെടുവിച്ച ഉത്തരവിലുള്ളത്. വിദ്യാർഥികളുടെയും അധ്യാപകരുടെയും അതിരാവിലെയുള്ള പ്രഭാതസവാരിക്കടക്കം നിയന്ത്രണമുണ്ട്. 

ക്യാമ്പസിന് സമീപമുള്ള പ്ലാന്റേഷൻ കോർപ്പറേഷന്റെ ഭൂമിയിലാണ് കഴിഞ്ഞദിവസം പുലിയെ കണ്ടത്. പുലി ക്യാമ്പസിനുള്ളിലേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന് വനംവകുപ്പ് ഉ​ദ്യോ​ഗസ്ഥർ മുന്നറിയിപ്പും നൽകി. ഇതോടെ ഡി.എഫ്.ഒയുടെ നിർദേശത്തെ തുടർന്നാണ് സർവ്വകലാശാല രജിസ്ട്രാർ ഉത്തരവിറക്കിയത്. 

Content Highlights: Night Curfew Kasaragod Central University