ബിനീഷ് കോടിയേരിയുടെ അംഗത്വം: ‘അത് പ്രാദേശിക കാര്യം’, ചിരിയിൽ മറുപടിയൊതുക്കി എം.വി. ഗോവിന്ദൻ

ന്യൂഡൽഹി: ബിനീഷ് കോടിയേരിയുടെ അംഗത്വം പുതുക്കാത്തതുമായി ബന്ധപ്പെട്ട വിഷയം പ്രാദേശിക കാര്യമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കേന്ദ്ര കമ്മിറ്റി യോഗത്തിന് മുമ്പായി മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
കേരളമുൾപ്പെടെ തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിലേയും സാഹചര്യങ്ങൾ കേന്ദ്രകമ്മിറ്റിയിൽ ചർച്ചയുണ്ടാകും. മൂന്നാം ദിവസം കേന്ദ്രകമ്മിറ്റി യോഗം അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആവർത്തിച്ച് അപേക്ഷ സമർപ്പിച്ചിട്ടും ബിനീഷിന് സിപിഎം അംഗത്വം പുതുക്കിയിരുന്നില്ല. സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി നാലുവട്ടം കത്തുനൽകിയിട്ടും അത് പരിഗണിച്ചിരുന്നില്ലെന്നാണ് വിവരം. 2021ലാണ് ബിനീഷിന്റെ അംഗത്വം നഷ്ടമാകുന്നത്. ലഹരിക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായതോടെയാണ് ഇത്. ഇതിന് പിന്നാലെ 2023 മുതൽ ബിനീഷ് പാർട്ടിയിലേക്ക് തിരിച്ചുവരാനുള്ള ശ്രമം നടത്തിയിരുന്നു.
Content Highlights: MV Govindan stated that the Bineesh Kodiyeri membership issue is a local matter., The CPM Central Committee is reviewing election results from five states., Bineesh Kodiyeri has been seeking reinstatement since 2023 after losing membership in 2021., The 2021 loss of membership followed his arrest in a drug-related case.