'ലവൻ ആ ഹൈറേഞ്ചിലുണ്ട്..ഒരു മലങ്കൾട്ട്, സാംസ്കാരിക പ്രവർത്തനാത്രേ.. വഷളൻ'- മറുപടിയുമായി മോബിൻ മോഹൻ

കോഴിക്കോട്: കേന്ദ്ര സാഹിത്യഅക്കാദമി യുവപുരസ്കാർ ജോതാക്കൾക്കും ജൂറിക്കുമെതിരായ വിമർശനങ്ങൾക്ക് മറുപടിയുമായി 2021 ൽ കേന്ദ്ര സാഹിത്യഅക്കാദമി യുവപുരസ്കാർ നേടിയ കേരള സാഹിത്യ അക്കാദമിയംഗം കൂടിയായ മോബിൻ മോഹൻ.
'ജക്കരണ്ട എന്ന നോവലെഴുതിയ മോബിൻ മോഹന് ഈ അവാർഡ് കിട്ടിയിട്ടുണ്ട്. കേട്ടിട്ടുണ്ടോ അങ്ങനെയൊരാളെ' എന്നായിരുന്നു വിമർശനം.
'ശ്ശെടാ... നേരാണല്ലോ
അങ്ങനെയൊരാളെ പറ്റി കേട്ടിട്ടില്ലല്ലോ..
2021 ൽ കേന്ദ്ര സാഹിത്യഅക്കാദമി യുവപുരസ്കാർ നേടിയ ആ പഹയനിപ്പോ എവിടാണ്? സാഹിത്യത്തിലോ രാഹിത്യത്തിലോ?
ലവൻ ആ ഹൈറേഞ്ചിലുണ്ട്.. ഒരു മലങ്കൾട്ട്.. അത്യാവശ്യം എഴുത്തുമൊക്കെയായി കാഞ്ചിയാർ എന്ന കുടിയേറ്റ ഗ്രാമത്തിലുണ്ടെന്നാ കേട്ടെ... കേരള സാഹിത്യ അക്കാദമിയംഗമാണ്. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സമിതിയംഗമാണ്. പത്ത് പതിനഞ്ച് വർഷമായി സജീവ ഗ്രന്ഥശാല പ്രവർത്തകനാണ്. വർഷത്തിൽ രണ്ടോ മൂന്നോ കഥയെഴുതും. പത്ത്പേർ വായിക്കുന്ന ഏതെങ്കിലും വാരികയിൽ അച്ചടിച്ച് വരും. ഇതിനിടക്ക് നാല് പുസ്തകോം എഴുതീത്രേ.
ഇപ്പോ ഏതെങ്കിലും ഗ്രന്ഥശാലേടെ തിണ്ണേലോ നാലുപേർ കൂടുന്ന കവലേലോ കാണും.. സാംസ്കാരിക പ്രവർത്തനാത്രേ.. വഷളൻ!' മോബിൻ മോഹൻ ഫെയ്സ് ബുക്കിൽ കുറിച്ചു.
Content Highlights: Kendra Sahitya Akademi Yuva Puraskar winner Mobin Mohan responds to criticism