സതീശന്റെ വീട്ടിൽനിന്ന് പണം കൊണ്ടുവരണം കെ.എസ്.ആർ.ടി.സി. നടത്താൻ- സൗജന്യയാത്രയെ പരിഹസിച്ച് എം.എം. മണി

തൊടുപുഴ( ഇടുക്കി) : കെ.എസ്.ആർ.ടി.സി.ബസിൽ സ്ത്രീകൾക്ക് സൗജന്യയാത്രയെന്ന യു.ഡി.എഫ്. സർക്കാരിന്റെ പ്രഖ്യാപനത്തെ പരിഹസിച്ച് എം.എം.മണി. സതീശന്റെ വീട്ടിൽനിന്ന് പണം കൊണ്ടുവരണം കെ.എസ്.ആർ.ടി.സി. നടത്താനെന്നാണ് എം.എം. മണി ചെറുതോണിയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിച്ചത്.
ഒരുപാട് കാര്യങ്ങൾചെയ്ത സർക്കാരായിരുന്നു എൽ.ഡി.എഫിന്റേത്. ഇനി സതീശൻ ചെയ്യുന്നത് കാണാം. പരാജയം പാർട്ടി പരിശോധിക്കുന്നുണ്ട്. ഞങ്ങളുടെ പാർട്ടിയിൽ എന്തുനടന്നാലും അത് സർവസമ്മതമായി അംഗീകരിക്കുന്ന ഏർപ്പാടില്ല. ജയം വന്നാലും തോൽവി വന്നാലും പരിശോധിക്കും. പരാജയത്തിന് കാരണം വ്യക്തികളാണെന്ന തരത്തിലുള്ള സംസാരം ശരിയല്ല. തോൽവി ഒരിക്കലും സന്തോഷകരമായ ഒരു കാര്യമല്ല. ഇനി തോറ്റത് കൊണ്ട് ഞങ്ങളെ ഒന്നും ചെയ്യാനുമാകില്ല. വീഴ്ചയുണ്ടെങ്കിൽ തിരുത്തും. ജനങ്ങളെ അണിനിരത്തി മുന്നോട്ടുപോകും. ജനങ്ങൾക്ക് തെറ്റിദ്ധാരണയുണ്ടായോ എന്ന് സംശയമുണ്ടെന്നും എം.എം. മണി പറഞ്ഞു.
Content Highlights: MM Mani ridicules the UDF proposal for free bus travel for women., LDF is conducting a thorough internal review of recent election results., Mani denies that individual blame is the sole reason for electoral defeat., The party plans to address shortcomings and reconnect with the public.