മംഗള എക്സ്പ്രസ്സിന് സാങ്കേതിക തകരാർ; തിരുവനന്തപുരം ഭാഗത്തേക്കുള്ള റെയിൽ ഗതാഗതം രണ്ടരമണിക്കൂർ നിലച്ചു

വടക്കാഞ്ചേരി: സാങ്കേതിക തകരാറിനെ തുടർന്ന് മംഗള എക്സ്പ്രസ്സ് നിർത്തിയിട്ടതിനെ തുടർന്ന് ട്രെയിൻ ഗതാഗതം രണ്ടര മണിക്കൂർ വൈകി. മംഗള എക്സ്പ്രസ് മുള്ളൂർക്കരയിൽ രണ്ട് മണിക്കൂറാണ് നിർത്തിയിട്ടത്. വെള്ളിയാഴ്ച പുലർച്ചെ 5.50-നായിരുന്നു സംഭവം.
ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടതോടെ തെക്കൻ കേരളത്തിലേക്കുള്ള ട്രെയിനുകളെല്ലാം രണ്ടര മണിക്കൂർ വെെകി. ഷൊർണൂരിൽനിന്ന് എൻജിൻ കൊണ്ടുവന്ന് വള്ളത്തോൾ നഗറിലേക്ക് മാറ്റി 8.15-നാണ് തിരുവനന്തപുരത്തേക്കുള്ള ട്രെയിനുകൾ കടത്തിവിട്ടത്.