ആസ്വാദകരെ ആവേശക്കൊടുമുടിയേറ്റി കോഴിക്കോട് ബീച്ചിൽ മാതൃഭൂമി കപ്പ കള്‍ച്ചര്‍ ബീച്ച് ഗാദറിങ്

കോഴിക്കോട് ബീച്ച് കള്‍ച്ചറല്‍ സ്ക്വയറില്‍ നടന്ന മാതൃഭൂമി കപ്പ കള്‍ച്ചര്‍ ബീച്ച് ഗാതറിങ് മേയര്‍ എം. ബീനാ ഫിലിപ്പ് ഉദ്ഘാടനം ചെയ്യുന്നു. മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.വി. ശ്രേയാംസ്‌കുമാര്‍, പത്രാധിപര്‍ മനോജ് കെ. ദാസ്, മൈജി ജി. എം. (സെയില്‍സ്) രതീഷ് കുട്ടാത്ത് എന്നിവര്‍ വേദിയില്‍ | ഫോട്ടോ: മാതൃഭൂമി

കോഴിക്കോട്: ആസ്വാദകരെ ആവേശക്കൊടുമുടിയേറ്റി കോഴിക്കോട് ബീച്ച് കള്‍ച്ചറല്‍ സ്ക്വയറില്‍ നടന്ന മാതൃഭൂമി കപ്പ കള്‍ച്ചര്‍ ബീച്ച് ഗാദറിങ്. 'തിര' ബാൻഡിന്റെ തകർപ്പൻ പെര്‍ഫോമന്‍സോടെയായിരുന്നു പരിപാടിയുടെ തുടക്കം. മനുവിൻ്റെയും അതുലിൻ്റേയും പാട്ടുകൾ കയ്യടികളോടെയാണ് കാണികൾ ആസ്വദിച്ചത്. 

അതിനുശേഷം നടന്ന ഫ്രീ സ്റ്റൈല്‍ ഡാന്‍സും ആസ്വാദകർക്ക്  ആവേശമായി. മൊസൈക് മ്യൂസിക് ബാന്‍ഡിന്റെ പ്രകടനവും സ്‌റ്റെന്‍സില്‍ ആര്‍ട്ടും സ്‌പ്രേ പെയിന്റിംഗും ഉൾപ്പടെ വ്യത്യസ്ത കലകൾ സമ്മേളിച്ച വേദി കൂടിയായി മാതൃഭൂമി കപ്പ കള്‍ച്ചര്‍ ബീച്ച് ഗാതറിങ്. 

മാര്‍ച്ച് എട്ട് മുതല്‍ 10 വരെ കൊച്ചിയില്‍ നടക്കുന്ന മാതൃഭൂമി കപ്പ കള്‍ച്ചറിന്റെ പ്രീ ഇവന്റാണ് വെള്ളിയാഴ്ച കോഴിക്കോട് നടന്നത്. മേയര്‍ എം. ബീനാ ഫിലിപ്പ് പരിപാടി ഉദ്ഘാടനം ചെയ്തു. യുവാക്കൾക്കായി  മാതൃഭൂമി ഒരുക്കുന്ന പരിപാടി അവരെ സംഗീതവും നൃത്തവും കലയുമൊക്കെ ജീവിത ലഹരിയാക്കാന്‍ പ്രേരിപ്പിക്കുമെന്നും മറ്റ് ലഹരികളിലേക്ക് പോവാതെ യുവത്വം ആഘോഷിക്കാന്‍ അവർക്ക് അവസരം നല്‍കുമെന്നും മേയര്‍ പറഞ്ഞു.  മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.വി. ശ്രേയാംസ്‌കുമാര്‍, പത്രാധിപര്‍ മനോജ് കെ. ദാസ്, മൈജി ജി.എം. (സെയില്‍സ്) രതീഷ് കുട്ടാത്ത് തുടങ്ങിയവര്‍ പങ്കെടുത്തു. 

Content Highlights: Mathrubhumi Kappa culture beach gathering at Kozhikode