‘മാത്യു കുഴൽനാടന് ഭീഷണി, സംരക്ഷണം നൽകണം’; പോലീസിന് പരാതി നൽകി

മൂവാറ്റുപുഴ: മാത്യു കുഴൽനാടൻ എംഎൽഎയ്ക്ക് ഭീഷണിയുള്ളതിനാൽ സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് പോലീസിൽ പരാതി. മൂവാറ്റുപുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സാബു ജോൺ ആണ് പോലീസിനെ സമീപിച്ചത്.
സിഎംആർഎൽ-എക്സാലോജിക് ഇടപാട് കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി നിർദേശിച്ചതിന് പിന്നാലെ കുഴൽനാടനുനേരെ സാമൂഹികമാധ്യമങ്ങളിൽ ആക്രമണങ്ങൾ നടക്കുന്നേന്നും ഇടതുകേന്ദ്രങ്ങളിൽനിന്നും വ്യാജ അക്കൗണ്ടുകളിൽനിന്നുമാണ് എംഎൽഎയ്ക്കെതിരേ ഭീഷണിസന്ദേശങ്ങൾ പ്രചരിക്കുന്നതെന്നും പരാതിയിലുണ്ട്.
Content Highlights: Police complaint filed demanding security for Mathew Kuzhalnadan MLA, Threats received on social media from fake and Left accounts, Complaint follows Kerala High Court directive to register FIR in CMRL-Exalogic case, Sabu John, Muvattupuzha Block Congress Committee President, approached the police