കോഴിക്കോട് മുക്കത്ത് നിർത്തിയിട്ട കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: മുക്കം പാലത്തിന് സമീപം ടിവിഎസ് ഷോറൂമിന് മുൻവശം റോഡരികിൽ നിർത്തിയിട്ട കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കാരശ്ശേരി തേക്കുംകുറ്റി സ്വദേശി അനീഷ് (42) ആണ് മരിച്ചത്.
റോഡരികിൽ ഏറെ നേരമായി കാർ നിർത്തിയിട്ടിരിക്കുന്നത് കണ്ട് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് അനീഷിനെ ഉള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അനീഷിന് അപസ്മാരം ഉണ്ടായിരുന്നതായാണ് പ്രാഥമിക വിവരം. മുക്കം പോലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
Content Highlights: A 42-year-old man identified as Aneesh from Karassery was found dead inside a car parked by the roadside near Mukkom bridge in Kozhikode; preliminary reports suggest he suffered from epilepsy.