അമേരിക്കയിലെ ഫിലാഡല്‍ഫിയയില്‍ മലയാളി യുവാവ് വെടിയേറ്റ് മരിച്ചു

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ഫിലാഡല്‍ഫിയയില്‍ മലയാളി യുവാവ് വെടിയേറ്റ് മരിച്ചു. കൊല്ലം ആയൂര്‍ മലപ്പേരൂര്‍ സ്വദേശി ജൂഡ് ചാക്കോ (21) ആണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞ് മടങ്ങുമ്പോള്‍ അജ്ഞാതന്‍ വെടിവെക്കുകയായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പേ അമേരിക്കയിലേക്ക് കുടിയേറിയ കുടുംബമാണ് ജൂഡ് ചാക്കോയുടേത്.
Content Highlights: Malayali youth shot dead in Philadelphia