മധുവിന് പുതിയ സ്‌കേറ്റിംഗ് ബോര്‍ഡ് സമ്മാനിച്ച് അമേരിക്കന്‍ മലയാളി

കോഴിക്കോട് : ബീച്ചില്‍ കടല വിറ്റ് ഉപജീവനം നടത്തി, സ്‌കേറ്റിംഗ് ബോര്‍ഡില്‍ ഇന്ത്യമുഴുവന്‍ യാത്ര ചെയ്യാനുള്ള മോഹവുമായി ജീവിക്കുന്ന മധുവിന് അമേരിക്കന്‍ മലയാളിയുടെ സമ്മാനം. മാതൃഭൂമി ഡോട്ട്‌കോമില്‍ മധുവിനെ കുറിച്ചുള്ള വീഡിയോ കണ്ടാണ് മധുവിന് അമേരിക്കന്‍ മലയാളി പുതിയ സ്‌കേറ്റിങ് ബോര്‍ഡ് വാങ്ങി നല്‍കിയത്. യുവമോര്‍ച്ച കോഴിക്കോട് ജില്ലാ കമ്മിറ്റി മുഖേനയാണ് സമ്മാനം കൈമാറിയത്.
മധുവിന് മുമ്പ് ഒരാള്‍ സമ്മാനമായി നല്‍കിയ സ്‌കേറ്റിംഗ് ബോര്‍ഡിന് കേടുപാടുകള്‍ വന്നിരിന്നു. യുവമോര്‍ച്ച ജില്ലാ ഉപാധ്യക്ഷന്‍ ലിബിന്‍ ബാലുശ്ശേരി, എലത്തൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി അര്‍ജുന്‍ എന്നിവര്‍ ചേര്‍ന്ന് പുതിയ സ്‌കേറ്റിംഗ് ബോര്‍ഡ് മധുവിനെ ഏല്‍പ്പിച്ചു.
Content Highlights: