പുരാതനകിണർ വൃത്തിയാക്കിയപ്പോള്‍ ലോക്കറും മൂര്‍ഖനും; വാവാ സുരേഷ് എത്തി, ലോക്കറിനേക്കുറിച്ച് അന്വേഷണം

കിണറില്‍ നിന്ന് കണ്ടെടുത്ത ലോക്കര്‍, പാമ്പിനെ പിടികൂടിയ വാവാ സുരേഷിനെ നാട്ടുകാര്‍ അനുമോദിച്ചപ്പോള്‍
കിണറില്‍ നിന്ന് കണ്ടെടുത്ത ലോക്കര്‍, പാമ്പിനെ പിടികൂടിയ വാവാ സുരേഷിനെ നാട്ടുകാര്‍ അനുമോദിച്ചപ്പോള്‍

തിരുവനന്തപുരം: തിരുവനന്തപുരം ആറാലുംമൂടില്‍ കിണര്‍ വൃത്തിയാക്കിയപ്പോള്‍ ലഭിച്ചത് ലോക്കറും മൂര്‍ഖനും. ഓണാഘോഷത്തിന്റെ ഭാഗമായി നടക്കാനിരിക്കുന്ന നെയ്യാര്‍ മേളയ്ക്ക് വേദിയായ ആറാലുംമൂട് കാളച്ചന്തയിലെ പൊട്ടക്കിണര്‍ വൃത്തിയാക്കിയപ്പോഴാണ് ഒരു ലോക്കറും മൂര്‍ഖന്‍ പാമ്പിനെയും കണ്ടെത്തിയത്. 

മൂര്‍ഖനെ കണ്ട് പകച്ചുനിന്ന പോലീസ്, സഹായത്തിനായി വാവ സുരേഷിനെ സ്ഥലത്തെത്തിച്ച് മൂര്‍ഖനെ പിടികൂടി. മൂര്‍ഖനെ പിടിച്ച വാവാ സുരേഷിനെ നാട്ടുകാര്‍ അനുമോദിക്കുകയും ചെയ്തു. ഇതിനുശേഷം പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് ലോക്കര്‍ പുറത്തെടുത്തത്. എന്നാല്‍ ലോക്കറില്‍ നിന്ന് പ്രത്യേകിച്ചൊന്നും കണ്ടെത്താനായില്ല. ലോക്കറിനെ ചുറ്റിപറ്റിയുള്ള കൂടുതല്‍ അന്വേഷണത്തിലാണ് പോലീസ്. 

മോഷണമുതല്‍ ഉപേക്ഷിച്ചതാണോയെന്നാണ് പോലീസ് സംശയിക്കുന്നത്. തിരുവിതാംകൂര്‍ രാജാവിന്റെ ഭരണകാലഘട്ടത്തില്‍ നിര്‍മിച്ചതായി പറയപ്പെടുന്ന കിണര്‍ ആണിത്.
 

Content Highlights: locker and cobra found when pothole cleaned