കുറ്റിപ്പുറത്തെ ബസ് അപകടം; വൈഷ്ണവിന്റെ മൃതദേഹം സംസ്‌കരിച്ചു

കോഴിക്കോട്: കഴിഞ്ഞദിവസം കുറ്റിപ്പുറത്തെ ബസ് അപകടത്തിൽ മരിച്ച പെരുവയൽ ചെറുകുളത്തൂർ പാറയിലെ മാവന്നൂർപടിക്കൽ വൈഷ്ണവിന്റെ മൃതദേഹം സംസ്‌കരിച്ചു. തിങ്കളാഴ്ച രാവിലെ ഏഴു മണിയോടെ വീട്ടിലെത്തിച്ച മൃതദേഹത്തിന് അന്ത്യോപചാരമർപ്പിക്കാൻ സമൂഹത്തിന്റെ വിവിധ മേഖലകളിൽനിന്ന് നിരവധി പേരാണ് വീട്ടിലെത്തിയത്.
രാവിലെ പത്ത് മണിയോടെയാണ് സംസ്‌കാരച്ചടങ്ങുകൾ ആരംഭിച്ചത്. പുതുതായി നിർമിച്ച വീടിന്റെ തൊട്ടടുത്തു തന്നെയുള്ള സ്ഥലത്താണ് ചിതയൊരുക്കിയത്.
അപകടത്തിൽ വൈഷ്ണവിന് ഒപ്പം സഞ്ചരിച്ച തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാരനായ ജ്യേഷ്ഠൻ വൈശാഖിനും പരിക്കേറ്റിരുന്നു. വൈശാഖ് നിസ്സാര പരിക്കുകളോടെ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ഇരുവരും ഒരുസീറ്റിലാണ് ഇരുന്നിരുന്നത്. അപകടസമയത്ത് വൈഷ്ണവ് ബസ്സിൽനിന്ന് തെറിച്ചുവീഴുകയായിരുന്നു.
Content Highlights: Vaishnav laid to rest at his residence in Cherukulamthoor, Kozhikode., The funeral took place near his newly constructed home., Vaishnav's brother Vaishakh survived the accident with minor injuries., The accident occurred while the brothers were traveling together on the same seat.