ഗതാഗതമന്ത്രിയുടെ വാഹനത്തിനും വഴിമുടക്കി ലോറി ഡ്രൈവറുടെ ഫോണ്‍വിളി; നടപടിയെടുത്ത് എംവിഡി

പിടികൂടിയ ടോറസ് ലോറി.
പിടികൂടിയ ടോറസ് ലോറി.

കുന്നിക്കോട് (കൊല്ലം): ഗതാഗതമന്ത്രിയുടെ വാഹനത്തിനു വശം കൊടുക്കാതെ റോഡുമധ്യത്തില്‍ നിര്‍ത്തിയിട്ടിരുന്ന ടോറസ് ലോറിയും വാഹനത്തിനുള്ളില്‍ ഫോണ്‍ചെയ്തുകൊണ്ടിരുന്ന ഡ്രൈവറെയും പിടികൂടി. വെള്ളിയാഴ്ച രാവിലെ 11 മണിയോടെ കിഴക്കേത്തെരുവിനും തലവൂരിനും മധ്യേയായിരുന്നു സംഭവം.

നിര്‍മാണം നടക്കുന്ന പെട്രോള്‍ പമ്പിലേക്ക് തമിഴ്‌നാട്ടില്‍നിന്ന് മെറ്റലുമായി വന്ന ടോറസ് ലോറി റോഡുമധ്യത്തിലിട്ട് ഡ്രൈവര്‍ ഫോണ്‍ ചെയ്തുകൊണ്ടിരിക്കെ മന്ത്രിയുടെ വാഹനമടക്കം എത്തിയിട്ടും മാറ്റാതെ വന്നതോടെയാണ് മന്ത്രി ഗണേഷ്‌കുമാര്‍ ഇറങ്ങി ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തിയത്.

സ്ഥലത്തെത്തിയ പത്തനാപുരം ജോയിന്റ് ആര്‍ടിഒ ജി.എസ്. സുജിത്ത് കുന്നിക്കോട് പോലീസിനെ വിവരമറിയിച്ച് വാഹനവും ഡ്രൈവറെയും കസ്റ്റഡിയിലെടുത്ത് പോലീസിനു കൈമാറുകയായിരുന്നു. തമിഴ്‌നാട്ടില്‍നിന്ന് അമിതഭാരവുമായി വന്ന വാഹനത്തിനു പിഴചുമത്തി കോടതിയില്‍ ഹാജരാക്കുമെന്ന് കുന്നിക്കോട് പോലീസ് പറഞ്ഞു.

Content Highlights: A Taurus truck blocked Kerala Transport Minister`s convoy. The driver, on his phone, refused to move. Police arrested driver and seized the overloaded truck. Overweight truck fined. Read more!