കുമരകത്ത് ക്രിസ്മസ് കാഹളം മുഴങ്ങി, ഗോകുലത്തിൽ ഇക്കുറി 700 കിലോ കേക്ക്

കുമരകം: ക്രിസ്മസ് വരവറിയിച്ച് കുമരകം ഗോകുലം ഗ്രാൻഡ് റിസോർട്ടിൽ കേക്ക് മിക്സിങ് ആഘോഷം നടന്നു. ഡിസംബറിൽ കുമരകത്ത് വരുന്ന സഞ്ചാരികൾക്ക് സ്വന്തമായി ഉണ്ടാക്കിയ കേക്കുകളാണ് ഓരോ ഹോട്ടലും നൽകുക. 700 കിലോഗ്രാം കേക്ക് നിർമിക്കുന്നതിനുള്ള ആദ്യഘട്ട മിക്സിങ് ആണ് ഗോകുലം ഗ്രാൻഡ് റിസോർട്ടിൽ നടന്നത്.
ജർമനി, യു.കെ., യു.എസ്.എ. എന്നീ രാജ്യങ്ങളിൽനിന്നുള്ള സഞ്ചാരികളും മിക്സിങ്ങിൽ പങ്കെടുത്തു. ക്രിസ്മസ് പാപ്പായുടെ വേഷം ധരിച്ചായിരുന്നു ചടങ്ങുകൾ. മുന്തിരി, കശുവണ്ടി, പിസ്ത, സ്ട്രോബറി തുടങ്ങിയ ഡ്രൈഫ്രൂട്സിലേക്ക് വിവിധതരം വൈനുകൾ, റം എന്നിവ ചേർത്തു. ഇവ രണ്ടുമാസം സൂക്ഷിച്ചുവെച്ച ശേഷമാണ് കേക്ക് നിർമാണം നടത്തുക. ഗോകുലം ഗ്രൂപ്പ് കോർപ്പറേറ്റ് ജനറൽ മാനേജർ ജയറാം രാജപ്പൻ ആഘോഷം ഉദ്ഘാടനം ചെയ്തു. കുമരകം ഗോകുലം ഗ്രാൻഡ് ജനറൽ മാനേജർ മനോജ് കുമാർ, എക്സിക്യുട്ടീവ് ഷെഫ് ബിനുമോൻ തുടങ്ങിയവർ നേതൃത്വം നൽകി.
Content Highlights: Gokulam Grand Resort in Kumarakom hosted a 700kg Christmas cake mixing ceremony., International tourists from Germany, UK, and USA participated in the event., Dry fruits and wines are aged for two months before final cake preparation., Event inaugurated by Gokulam Group Corporate GM Jayaram Rajappan.