കെഎസ്ആർടിസി ബസ്സും സ്വകാര്യബസ്സും കൂട്ടിയിടിച്ച് അപകടം; യാത്രക്കാർക്ക് പരിക്ക്

ചേലക്കര (തൃശ്ശൂർ): ചേലക്കര ഉദുവടിയിൽ കെഎസ്ആർടിസി ബസ്സും സ്വകാര്യബസ്സും കൂട്ടിയിടിച്ച് അപകടം. തൃശ്ശൂർ- കോട്ടയം റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസും ഷൊർണൂർ ചേലക്കര റൂട്ടിൽ സർവീസ് നടത്തുന്ന മനമേൽ സ്വകാര്യ ബസ്സും തമ്മിലാണ് കൂട്ടിയിടിച്ചത്.
ബുധനാഴ്ച രാവിലെ എട്ടിനായിരുന്നു അപകടമുണ്ടായത്. ബസ് ഡ്രൈവർമാർക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. കെഎസ്ആർടിസി ബസ്സിലെ ഡ്രൈവറെ ക്യാബിൻ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. നിരവധി യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ചേലക്കര ഗവ. താലൂക്ക് ആശുപത്രി, മെഡിക്കൽ കോളേജ്, ചേലക്കര സ്വകാര്യ ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Content Highlights: Accident in Uduvadi, Chelakkara, Thrissur: KSRTC and private bus collision. Multiple passengers and drivers injured.