തിരുവനന്തപുരത്ത് കെ.എസ്.ആർ.ടി.സി. ലോ ഫ്ളോർ ബസ്സിന് തീപിടിച്ചു; ആർക്കും പരിക്കില്ല

#സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി. ബസ്സിന് തീപിടിച്ചു. പാച്ചല്ലൂർ എൽ.പി. സ്‌കൂളിന് മുന്നിൽവെച്ചാണ് ബസ്സിന് തീപിടിച്ചത്. കോവളത്തുനിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട കെ.എസ്.ആർ.ടി.സി. ലോ ഫ്‌ലോർ ബസ്സിന്റെ എൻജിൻ ഭാഗത്താണ് തീപിടിച്ചത്. അപകടത്തിൽ ആർക്കും പരിക്കില്ല.

അഗ്നിരക്ഷസേന സംഭവസ്ഥലത്തെത്തുമ്പോൾ ബസ്സിലെ ജീവനക്കാർ ഫയർ എക്സ്റ്റിംഗ്വിഷർ ഉപയോഗിച്ച് തീ ഭാഗികമായി കെടുത്തിയിരുന്നു. സേന ഹോസ് റീൽ ഹോസ് ഉപയോഗിച്ച് വെള്ളം പമ്പുചെയ്ത് തീ പൂർണമായും കെടുത്തി. മറ്റ് അപായങ്ങളില്ല.

Content Highlights: KSRTC low-floor bus caught fire near Pachaloor LP School, Fire originated in the engine compartment, Zero casualties or injuries reported