തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന KSRTC ബസിലേക്ക് കൂറ്റന്‍ മരം വീണു; നിരവധി യാത്രക്കാര്‍ക്ക് പരിക്ക്

Photo: special arrangement
Photo: special arrangement

തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിലേക്ക് കൂറ്റന്‍ മരം വീണ് നിരവധി യാത്രക്കാര്‍ക്ക് പരിക്ക്. വ്യാഴാഴ്ച കാട്ടാക്കട നക്രാംചിറയ്ക്ക് സമീപമായിരുന്നു സംഭവം.

ബസ് കണ്ടക്ടര്‍ അടക്കം 15-ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. യാത്രക്കാരെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലും കാട്ടാക്കട ആശുപത്രിലേക്കും മാറ്റി. കാട്ടാക്കട ഭാഗത്തേക്ക് വന്ന ബസ് ആണ് അപകടത്തില്‍ പെട്ടത്. മൂക്കിന് പരിക്കേറ്റ കണ്ടക്ടര്‍ സുനില്‍ദാസിനെ മെഡിക്കല്‍കോളേജിലേക്ക് മാറ്റി.
 

Content Highlights: A large tree fell on a moving KSRTC bus near Kattakada, injuring several passengers