ഒല്ലൂരിൽ നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി ബസ് ലോറിക്ക് പിന്നിലിടിച്ചു; ഡ്രൈവർക്ക് പരിക്ക്

#ന്യൂസ് ഡെസ്ക്

ഒല്ലൂർ (തൃശ്ശൂർ): മരത്താക്കരയിൽ നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി. ബസ് ലോറിക്ക് പിന്നിലിടിച്ച് ഡ്രൈവർക്ക് പരിക്ക്. ചേർത്തല സ്വദേശിയായ ഡ്രൈവർ രഞ്ജിത്തിന്റെ കാൽമുട്ടിനാണ് പരിക്കേറ്റത്.

ബസ്സിലുണ്ടായിരുന്ന 44 യാത്രക്കാരിൽ ചിലർക്ക് നിസ്സാര പരിക്കേറ്റിട്ടുണ്ട്. എറണാകുളത്തുനിന്ന് പഴനിയിലേക്ക് പോകുകയായിരുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്. ശനിയാഴ്ച രാവിലെ 10.30-നായിരുന്നു സംഭവം.

Content Highlights: KSRTC bus en route from Ernakulam to Palani collided with a lorry in Marathakkara, Ollur., Driver Ranjith sustained a knee injury., Several of the 44 passengers on board suffered minor injuries., The incident occurred on Saturday morning at 10:30 AM.