നെല്ലിയാമ്പതി ചുരത്തിൽ കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞു; ഒരു മരണം, നിരവധി പേർക്ക് പരിക്കേറ്റു

#ന്യൂസ് ഡെസ്ക്
അപകടത്തിൽപെട്ട കെഎസ്ആർടിസി ബസ്, ഇൻസൈറ്റിൽ മരിച്ച ജയന്തി
അപകടത്തിൽപെട്ട കെഎസ്ആർടിസി ബസ്, ഇൻസൈറ്റിൽ മരിച്ച ജയന്തി

നെല്ലിയാമ്പതി: പാലക്കാട് നെല്ലിയാമ്പതി ചുരത്തിൽ കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞ് അപകടം. പോത്തുണ്ടി ചെക്ക്‌പോസ്റ്റിന് മുകളിലാണ് അപകടമുണ്ടായത്. ഒരാൾ മരിച്ചു. പുലയമ്പാറ സ്വദേശി ജയന്തി(53) ആണ് മരിച്ചത്. നെല്ലിയാമ്പതി ഓറഞ്ച് ഫാമിലെ സ്ഥിരം ജീവനക്കാരിയാണ് ജയന്തി. 

അപകടത്തിൽ പരിക്കേറ്റ് പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചത് ഒമ്പത് പേരെയാണ്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. 

രാവിലെ 9.30ഓടെയായിരുന്നു അപകടം. താഴ്ചയിലേക്ക് വീണ ബസ് ബസ് മരത്തിൽ കുടുങ്ങിക്കിടക്കുകയാണ്. നെല്ലിയാമ്പതിയിൽ നിന്ന് പാലക്കാടേക്ക് പോവുകയായിരുന്ന ബസ്സാണ് അപകടത്തിൽപെട്ടത്. നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുകയാണ്. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി.

Content Highlights: KSRTC bus overturned near Pothundi checkpoint on Nelliyampathy ghat road., Bus was en route from Nelliyampathy to Palakkad., Local residents and Fire Force are actively conducting rescue operations., Multiple passengers reported injured; bus currently lodged in trees.