മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ രാത്രി ഫ്യൂസ് ഊരി അ‍ജ്ഞാതർ; പരാതിയുമായി കെ.എസ്.ഇ.ബി

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

പറവൂർ: മുഖ്യമന്ത്രി വി.ഡി സതീശന്റെ മണ്ഡലത്തിൽ രാത്രി അജ്ഞാതർ ഫ്യൂസ് ഊരുന്നതായി പരാതി. ട്രാൻസ്‌ഫോർമറുകൾക്ക് താഴെയുള്ള ഫ്യൂസ് ഊരി വൈദ്യുതി വിച്ഛേദിക്കുന്നതായി കാണിച്ച് കെ.എസ്.ഇ.ബി പോലീസിൽ പരാതി നൽകി. പവർ കട്ടിന് പുറമേ കൂടുതൽ സമയം വൈദ്യുതിയില്ലാത്തത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഫ്യൂസ് ഊരുന്നത് കണ്ടെത്തിയത്. സിസിടിവി നിരീക്ഷണമില്ലാത്ത സ്ഥലമായതിനാൽ ഫ്യൂസൂരലിന് പിന്നിൽ ആരാണെന്ന് കണ്ടെത്താൻ സാധിച്ചില്ല. കെഎസ്ഇബി എഞ്ചിനീയറുടെ പരാതിയെ തുടർന്ന് പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Content Highlights: Unknown miscreants are removing transformer fuses at night in Paravur., KSEB noticed prolonged power cuts beyond scheduled timings and investigated., A formal police complaint has been filed and an FIR has been registered.