ക്രിക്കറ്റ് കാണാനെത്തിയതിന്റെ പേരിൽ തർക്കം; സീനിയർ വിദ്യാർഥിയുടെ മർദനമേറ്റ് പന്ത്രണ്ടുകാരൻ വെന്റിലേറ്ററിൽ

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

കോഴിക്കോട്: പന്ത്രണ്ടു വയസ്സുകാരൻ സീനിയർ വിദ്യാർഥിയുടെ മർദനമേറ്റ് അത്യാസന നിലയിൽ. നരിക്കുനിയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിൽ താമസിച്ച് പഠിക്കുന്ന വിദ്യാർഥിയാണ് ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിലെ വെന്റിലേറ്ററിൽ കഴിയുന്നത്.

വെള്ളിയാഴ്ച വൈകീട്ട് സ്ഥാപനത്തിൽനടന്ന ക്രിക്കറ്റ് കളി കാണാനായി വിദ്യാർഥി സഹപാഠികൾക്കൊപ്പം പുറത്തിറങ്ങിയിരുന്നു. മുറിയിലേക്ക് കയറിപ്പോകാൻ നിർദേശം നൽകിയത് അനുസരിക്കാത്തതിൽ പ്രകോപിതനായി പതിന്നാലുകാരനായ സീനിയർ വിദ്യാർഥി ക്രൂരമായി മർദിക്കുകയായിരുന്നു.

നെഞ്ചിലും മുഖത്തും മർദനമേറ്റ വിദ്യാർഥിയെ ആദ്യം നരിക്കുനി ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. പിന്നീട് ഗവ. മെഡിക്കൽകോളേജ് ആശുപത്രിയിലേക്ക് റഫർചെയ്ത വിദ്യാർഥി നിലവിൽ വെന്റിലേറ്ററിലാണ്. കാക്കൂർ പോലീസ് സ്ഥാപനത്തിലെത്തി അന്വേഷണംനടത്തി.

Content Highlights: A 12-year-old student is in critical condition on a ventilator in Kozhikode., The assault was carried out by a 14-year-old senior student following a cricket match dispute., The incident took place at a private residential educational institution in Narikuni., Kakkoor police have initiated an investigation into the matter.