പതങ്കയത്ത് മലവെള്ളപ്പാച്ചിൽ; വിനോദസഞ്ചാരികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഗൈഡ് ഒഴുക്കിൽപ്പെട്ടു

കോഴിക്കോട്: കോടഞ്ചേരി ഇരുവഞ്ഞിപ്പുഴയിലെ പതങ്കയത്ത് വിനോദസഞ്ചാരികൾ ഒഴുക്കിൽപ്പെട്ടു. കർണാടക സ്വദേശികളായ വിനോദസഞ്ചാരികളും മലപ്പുറം സ്വദേശിയായ ഗൈഡുമാണ് അപകടത്തിൽപ്പെട്ടത്.
നാട്ടുകാരും മുക്കം ഫയർഫോഴ്സും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിൽ വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തിയെങ്കിലും ഗൈഡിനെ കണ്ടെത്താനായിട്ടില്ല. ഇദ്ദേഹത്തിനായുള്ള തിരച്ചിൽ തുടരുകയാണ്.
വിനോദസഞ്ചാരികൾ പുഴയിലിറങ്ങി കുളിക്കുന്നതിനിടെ മലവെള്ളപ്പാച്ചിൽ ഉണ്ടാവുകയായിരുന്നു. എട്ടുപേർ ഉടൻ കരയ്ക്ക് കയറിയെങ്കിലും രണ്ടുപേർ കുത്തിയൊലിച്ചുവന്ന വെള്ളത്തിൽ അകപ്പെട്ടു. ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഗൈഡ് ഒഴുക്കിൽപ്പെട്ടത്. അഗ്നിരക്ഷാസേന തിരച്ചിൽ നടത്തുന്നുണ്ടെങ്കിലും വലിയ കുത്തൊഴുക്ക് രക്ഷാപ്രവർത്തനം ദുഷ്കരമാക്കുന്നുണ്ട്.
Content Highlights: Flash floods at Pathankayam river led to tourists being swept away., Two tourists from Karnataka were rescued by locals and the fire force., A guide from Wayanad remains missing., Rescue operations are currently hampered by strong currents.