മാരത്തണിനായി റെഡിയാവാം; മാതൃഭൂമി-ഇന്ത്യാസ് വി.കെ.സി. കോഴിക്കോട് മാരത്തൺ ജനുവരി 10ന്

കോഴിക്കോട്: കോഴിക്കോടിന്റെ ആഘോഷമായി മാറിയ മാതൃഭൂമി-ഇന്ത്യാസ് വി.കെ.സി. കോഴിക്കോട് മാരത്തണിന്റെ രണ്ടാമത്തെ എഡിഷൻ 2027 ജനുവരി 10 ന് നടക്കും. കോഴിക്കോട് ബീച്ച് ഓപ്പൺസ്‌റ്റേജിന് സമീപം ശനിയാഴ്ച രാവിലെ നടന്ന ചടങ്ങിൽ മാരത്തണിന്റെ തീയതി പ്രഖ്യാപനം മന്ത്രി രമേശ് ചെന്നിത്തല നിർവഹിച്ചു.
മന്ത്രി എ.പി. അനിൽകുമാർ ലോഗോപ്രകാശനം നിർവഹിച്ചു. ചടങ്ങിൽ വിവിധ കാറ്റഗറികളിലേക്കുള്ള രജിസ്‌ട്രേഷന്റെ ഉദ്ഘാടനവും തുടർന്ന് കമ്യൂണിറ്റിവാക്കും നടന്നു. ചടങ്ങിൽ സർക്കാരിന്റെ ലഹരിക്കെതിരെയുള്ള പോരാട്ടമായ ഓപ്പറേഷൻ തൂഫാന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ‘ലഹരിക്ക് നോ, ഓട്ടത്തിന് ഗോ, റൺ തൂഫാൻ‘ എന്നതാണ് ഇത്തവണത്തെ മാരത്തണിന്റെ സന്ദേശം. കോർപറേറ്റ് രജിസ്‌ട്രേഷൻ മന്ത്രി ഒ.ജെ ജനീഷ് വി.കെ.സി മമ്മദ്‌കോയക്ക് നൽകി നിർവഹിച്ചു.
മന്ത്രിമാരായ പി.സി. വിഷ്ണുനാഥ്, ടി. സിദ്ദിഖ്, ബിന്ദുകൃഷ്ണ എൻ. ഷംസുദ്ദീൻ, എം. ലിജു, ഒ.ജെ. ജനീഷ്, മാതൃഭൂമി ചെയർമാൻ ആൻഡ് മാനേജിങ് എഡിറ്റർ പി.വി. ചന്ദ്രൻ, മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ് കുമാർ, ജോയിന്റ് മാനേജിങ് എഡിറ്റർ പി.വി. നിധീഷ്, മേയർ ഒ. സദാശിവം, എം.എൽ.എമാരായ കെ. പ്രവീൺകുമാർ, കെ. ജയന്ത്, വിദ്യ ബാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. ഇന്ത്യാസ് വി.കെ.സി.യാണ് മുഖ്യ പ്രായോജകർ. മാൾ പാർട്ണർ ലുലുമാൾ കോഴിക്കോടും റൈഡിങ് പാർട്ണർ കെ.വി.ആർ. ഹ്യൂണ്ടായിയുമാണ്. ആദാമിന്റെ ചായക്കടയാണ് ഡൈനിങ് പാർട്ണർ.
Content Highlights: The 2nd edition of Mathrubhumi-VKC Kozhikode Marathon scheduled for January 10, 2027. Date announced by Minister Ramesh Chennithala at Kozhikode Beach Open Stage. Logo unveiled by Minister A.P. Anil Kumar. Theme and slogan for the marathon is 'Say no to drugs, go for the run, Run Toofan'.