ഇന്നോവ ഓടിച്ചത് 13-കാരന്‍, റീല്‍സ് പ്രചരിച്ചു; പിതാവിനെതിരേ കേസെടുത്ത് പോലീസ്| Video

Photo: Screengrab/ mbi news
Photo: Screengrab/ mbi news

കോഴിക്കോട്: ചെക്യാട് 13 വയസുകാരനായ മകന് കാര്‍ ഓടിക്കാന്‍ നല്‍കിയതിന് പിതാവിനെതിരേ കേസെടുത്തു. ചെക്യാട് വേവം സ്വദേശി തേര്‍ക്കണ്ടിയില്‍ നൗഷാദി(37) നെതിരെയാണ് വളയം പോലീസ് കേസെടുത്തത്. കാര്‍ വളയം പോലീസ് കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ ഒക്ടോബര്‍ മാസം 24-നാണ് കേസിനാസ്പദമായ സംഭവം. വീടിന് മുന്‍വശത്തെ റോഡിലൂടെ പ്രായപൂര്‍ത്തിയാകാത്ത കുട്ടി ഇന്നോവ കാര്‍ ഓടിച്ച് പോകുന്ന റീല്‍സ് വീഡിയോ ദൃശ്യം സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഈ വീഡിയോ കേരള പോലീസിന്റെ ശുഭയാത്ര പോര്‍ട്ടലില്‍ പരാതിയായി വന്നതോടെയാണ് വളയം പോലീസ് അന്വേഷണമാരംഭിക്കുകയും വാഹനം തിരിച്ചറിഞ്ഞ് കസ്റ്റഡിയിലെടുക്കുകയും ചെയ്തത്. 

Content Highlights: A father in Kozhikode, Kerala, has been charged with letting his 13-year-old son drive a car