കോഴിക്കോട്ട് ആംബുലൻസ് മറിഞ്ഞ് അപകടം; രോഗി മരിച്ചു, രണ്ടുപേർക്ക് പരിക്ക് | വീഡിയോ

#ന്യൂസ് ഡെസ്ക്
അപകടത്തിൽപ്പെട്ട ആംബുലൻസ്
അപകടത്തിൽപ്പെട്ട ആംബുലൻസ്

കോഴിക്കോട്: രോഗിയുമായി സഞ്ചരിച്ച ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു. വെള്ളിയാഴ്ച്ച പുലർച്ചെ കോഴിക്കോട് കോട്ടപ്പറമ്പിലാണ് സംഭവം. പെരിങ്ങളം സ്വദേശിനി ജാനകി (82 ) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേറ്റു.

ശ്വാസംമുട്ടലിനെ തുടർന്ന് ജാനകിയെ ആംബുലൻസിൽ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുകയായിരുന്നു. കോട്ടപ്പറമ്പിൽവെച്ച് നിയന്ത്രണം വിട്ട ആംബുലൻസ് മറിയുകയായിരുന്നു. അപകടം നടക്കുമ്പോൾ പ്രദേശത്ത് കനത്ത മഴയുണ്ടായിരുന്നു.

Content Highlights: Fatal ambulance accident reported in Kozhikode, Victim identified as 82-year-old Janaki from Peringalam, Incident occurred during heavy rainfall at Kottaparamba, Two others sustained injuries in the crash