പുറത്ത് മഴ അകത്ത് പുക; പരിഭ്രാന്തി പരത്തി തലയോലപ്പറമ്പില്‍ എടിഎമ്മില്‍ തീപ്പിടിത്തം | VIDEO

Photo : Abhilash C
Photo : Abhilash C

കോട്ടയം: തലയോലപ്പറമ്പ് പള്ളിക്കവലയിലെ സ്റ്റേറ്റ് ബാങ്കിന്റെ (എസ്ബിഐ) എടിഎമ്മിൽ തീപ്പിടിത്തം. തിങ്കളാഴ്ച രാവിലെ 9.30 ഓടെയാണ് തീപ്പിടിത്തം ഉണ്ടായത്. എടിഎമ്മിനുള്ളിലെ എസിയിൽ ഉണ്ടായ ഷോട്ട് സർക്യൂട്ട്  മൂലമാണ് തീപ്പിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. എസ്ബിഐ  ബാങ്കിനോട് ചേർന്ന് തന്നെയാണ്  എടിഎം പ്രവർത്തിക്കുന്നത്.

എടിഎം മെഷീന് തകരാറ് സംഭവിച്ചിട്ടില്ല. എസിയും സീലിങ്ങും ചില്ലും ഉൾപ്പെടെ നാശനഷ്ടങ്ങൾ ഉണ്ടായി. കടുത്തുരുത്തി, വൈക്കം എന്നിവടങ്ങളിൽ നിന്നും അഗ്നിശമനസേന എത്തിയാണ് തീയണച്ചത്.

എടിഎമ്മിൽ നിന്നും വലിയരീതിയിൽ പ്രദേശമാകെ പുക ഉയർന്നത് പരിഭ്രാന്തി പടർത്തി. വാഹനഗതാഗതം നേരിയ തോതിൽ തടസ്സപ്പെടുകയും ചെയ്തു.

Content Highlights: fire broke out at an SBI ATM in Thalayolaparambu, Kottayam