‘ഒന്നും മറന്നിട്ടില്ല വിജയാ...’; കോട്ടയത്ത് ഉമ്മൻചാണ്ടിയുടെ ചിത്രമുള്ള ഫ്ലെക്സ് ബോർഡ്

കോട്ടയം: 'ഒന്നും മറന്നിട്ടില്ല വിജയാ' എന്ന കുറിപ്പോടെ കോട്ടയം നഗരത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ചിത്രമുള്ള ഫ്ലെക്സ് ബോർഡ്.
ഞങ്ങളുടെ സാറിനോട് ചെയ്തതൊന്നും ഞങ്ങൾക്ക് മറക്കാൻ ആകില്ലെന്നും നിങ്ങൾ മറന്നാലും ഞങ്ങൾ മറക്കില്ലെന്നും ഫ്ലെക്സിലുണ്ട്. കോൺഗ്രസ് പ്രവർത്തകർ എന്ന പേരിലാണ് ഫ്ലെക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.
മാസപ്പടി കേസിൽ മുൻമുഖ്യമന്ത്രി പിണറായി വിജയന് അനുകൂലമായി സർക്കാർ നിലപാട് കൈക്കൊണ്ടെന്ന വിമർശനം കടുക്കുന്നതിനിടെയാണ് ഫ്ലെക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടിരിക്കുന്നതെന്നും ശ്രദ്ധേയമാണ്.
Content Highlights: A flex board featuring former Chief Minister Oommen Chandy appeared in Kottayam., The board carries the caption 'Oonnum marannittilla Vijaya' (We haven't forgotten anything, Vijaya)., It comes amid criticism over the government's stance on the Masappadi case involving Pinarayi Vijayan., Put up in the name of Congress workers, reflecting ongoing political tensions.