ആരംഭിച്ചിട്ട് അഞ്ചുവര്‍ഷം; കോന്നി മെഡിക്കല്‍ കോളേജില്‍ ഇപ്പോഴും കിടത്തിച്ചികിത്സ 30 പേര്‍ക്ക് മാത്രം

കോന്നി മെഡിക്കല്‍ കോളേജ് കെട്ടിടം | ഫയല്‍ചിത്രം | ഫോട്ടോ: മാതൃഭൂമി
കോന്നി മെഡിക്കല്‍ കോളേജ് കെട്ടിടം | ഫയല്‍ചിത്രം | ഫോട്ടോ: മാതൃഭൂമി

കോന്നി: ഗവ.മെഡിക്കല്‍ കോളേജ് പ്രവര്‍ത്തനം ആരംഭിച്ചിട്ട് അഞ്ച് വര്‍ഷമായിട്ടും കിടത്തിച്ചികിത്സാ വിഭാഗം ശക്തമായിട്ടില്ല. ദിവസേന 1000 രോഗികളാണ് ഒപി വിഭാഗത്തിലെത്തുന്നത്. കിടത്തി ചികിത്സയ്ക്ക് 30 കിടക്കകളുടെ സൗകര്യമേ ഉള്ളൂ. കിടത്തിച്ചികിത്സാ സംവിധാനം പൂര്‍ണതോതില്‍ ആകാത്തതുകൊണ്ടാണ് രോഗികളുടെ എണ്ണം കുറയുന്നത്. 

2022-ല്‍ ദേശീയ മെഡിക്കല്‍ മിഷന്റെ അംഗീകാരം ലഭിച്ചു. 300 കുട്ടികള്‍ പഠിക്കുന്നു. കഴിഞ്ഞയിടെ പോസ്റ്റുമോര്‍ട്ടം ആരംഭിച്ചിരുന്നു. പ്രസവവാര്‍ഡും കുട്ടികളുടെ വാര്‍ഡും തുറക്കുമെന്ന് നേരത്തേ പറഞ്ഞിരുന്നെങ്കിലും വേഗം പോരാ. ഡോക്ടര്‍മാരുടെ കുറവാണ് ഈ രണ്ട് വാര്‍ഡുകളും തുറക്കാന്‍ വൈകുന്നതിന് കാരണം. മെഡിക്കല്‍ പഠനത്തോടൊപ്പം കിടത്തിച്ചികിത്സാ ക്രമീകരണവും കൂട്ടേണ്ടതാണ്.

Content Highlights: Konni Govt. Medical College, operational for 5 years, lacks sufficient inpatient capacity