ചൂട് തുടരുന്നു; വ്യാഴം മുതൽ മൂന്നുദിവസം മഴയ്ക്ക് സാധ്യത

#ന്യൂസ് ഡെസ്ക്
Photo | mathrubhumi
Photo | mathrubhumi

തിരുവനന്തപുരം: കടുത്ത ചൂട് തുടരുന്നതിനിടെ അല്പം ആശ്വാസമായി മഴയെത്താൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. 10, 11, 12 തീയതികളിൽ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും തെക്കും മധ്യകേരളത്തിലുമാണ് ശക്തമാകാൻ സാധ്യത.

10-ന് ആലപ്പുഴ, എറണാകുളം ജില്ലകൾക്കും 11-ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകൾക്കും മഞ്ഞ മുന്നറിയിപ്പ് നൽകി.

Content Highlights: Rain is expected across all districts in Kerala on upcoming days., Southern and central Kerala are likely to receive heavier rainfall., Yellow alerts issued for Alappuzha, Ernakulam, Pathanamthitta, Kottayam, and Idukki districts.