'അവഗണന', എൽഡിഎഫിൽ നിന്ന് കൂറുമാറി യുഡിഎഫിലെത്തി: പ്രസിഡന്റായി വിജയപ്രദീപൻ

തിരുവനന്തപുരം(കോവളം):എൽ.ഡി.എഫിനെ അട്ടിമറിച്ച് വെങ്ങാനൂർ ഗ്രാമപഞ്ചായത്തിൻെ ഭരണം യു.ഡി.എഫ് പിടിച്ചെടുത്തു. എൽ.ഡി.എഫിന്റെ വൈസ് പ്രസിഡന്റ് സ്ഥാനവും നഷ്ടമായി. ഇരുപത് വർഷങ്ങൾക്കുശേഷമാണ് യുഡിഎഫിന് ഭരണം തിരിച്ചു കിട്ടുന്നത്. വെങ്ങാനൂർ തൊഴിച്ചൽ വാർഡംഗവും സിപിഎമ്മിന്റെ മുൻ ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന എ.വിജയ പ്രദീപൻ കൂറുമാറി കോൺഗ്രസിൽ ചേർന്ന് പ്രസിഡന്റായത്. 20 വാർഡുകളിൽ എൽഡിഎഫിന് എട്ടും യുഡിഎഫിന് ഏഴും ബിജെപിക്ക് അഞ്ചും സീറ്റുകളാണുളളത്. ആർ.എസ് ശ്രീകുമാർ ആയിരുന്നു പ്രസിഡന്റായിരുന്നത്. പാതിവില തട്ടിപ്പിൽ ആരോപണ വിധേയനായ ശ്രീകുമാറിനെതിരെ യുഡിഎഫ് അവിശ്വാസ പ്രമേയവുമായി രംഗത്തെത്തിയിരുന്നു.
കഴിഞ്ഞ മാർച്ച് ഏഴിന് പ്രമേയം പാസാക്കിനിരിക്കെ അഞ്ചാം തീയതി ശ്രീകുമാർ രാജിവെച്ചു. പാർട്ടി നേത്യത്വത്തിന്റെ നിർദേശത്തെ തുടർന്നായിരുന്നു രാജി. ഇതേ തുടർന്ന് എൽ.ഡി.എഫിന്റെ വൈസ് പ്രസിഡന്റും വൈസ് പ്രസിഡന്റുമായ എസ്. ചിത്രലേഖയെ സ്ഥാനം രാജിവെച്ച് പ്രസിഡന്റ് സ്ഥാനത്തേക്ക് മൽസരിക്കാനും നിർദേശിച്ചു. ഇവർ സ്ഥാനം രാജിവെച്ച് മത്സരിച്ചുവെങ്കിലും സ്വന്തം പാർട്ടിയിലെ രണ്ടംഗങ്ങളുടെ വോട്ട് അസാധുവായതോടെ വോട്ട് അഞ്ചായി കുറഞ്ഞു. ബിജെപിയുടെ അഞ്ചംഗങ്ങളുടെ വോട്ട് നിലനിർത്തുകയും ചെയ്തു. യുഡിഎഫ് സ്ഥാനാർഥിയായ മൽസരിച്ച വിജയപ്രദീപൻ എട്ട് വോട്ടുകളോടെ വിജയിച്ചു.
കൂറുമാറിയത് അവഗണിച്ചതിന്
പ്രസിഡന്റായിരുന്ന ആർ.എസ്.ശ്രീകുമാർ രാജിവെച്ചതോടെ വിജയപ്രദീപനായിക്കും അടുത്ത പ്രസിഡന്റാവുക എന്ന് എൽഡിഎഫിനിടയിൽ വ്യാപക പ്രചരണമുണ്ടായിരുന്നു. എന്നാൽ, നിലവിലെ വൈസ് പ്രസിഡന്റ് എസ്. ചിത്രലേഖയെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ പാർട്ടി നേത്യത്വം തീരുമാനിച്ചതാണ് പാർട്ടിയംഗവും തൊഴിച്ചൽ വാർഡംഗവുമായ വിജയ പ്രദീപനെ ചൊടിപ്പിച്ചത്.
സീനീയോറിട്ടി ഉണ്ടായിട്ടും തന്നെ അവഗണിച്ചതിൽ പ്രതിക്ഷേധിച്ച് സിപിഎം ഏര്യാ കമ്മിറ്റി ഓഫീസിൽ കൂടീയ യോഗത്തിൽ നിന്ന് വിജയപ്രദീപൻ ഇറങ്ങിപ്പോയിരുന്നു. ഇതറിഞ്ഞ യുഡിഎഫ് നേത്യത്വം വിജയപ്രദീപനെ കോൺഗ്രസിലേക്ക് ക്ഷണിക്കുകയും പാർട്ടിയംഗത്വം നൽകി തിരഞ്ഞെടുപ്പിലേക്ക് മൽസരിപ്പിക്കുകയായിരുന്നു. ഇനി വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുളള തിരഞ്ഞെടുപ്പും ഉടനെയുണ്ടാവുമെന്നും യുഡിഎഫ് നേത്യത്വം സൂചിപ്പിച്ചു.
Content Highlights: UDF Wins Venganoor Panchayat, defeating LDF after 20 years.