സാങ്കേതിക, ഡിജിറ്റൽ സർവകലാശാല വി.സി. നിയമനം; സെർച്ച് കമ്മിറ്റി അംഗങ്ങളെ നിശ്ചയിച്ച് ജ. ദുലിയ

.
.

ന്യൂ ഡൽഹി : സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിലെ സ്ഥിരം വൈസ് ചാൻസലർ നിയമനത്തിനുള്ള സെർച്ച് കമ്മിറ്റി അംഗങ്ങളുടെ പട്ടിക ജസ്റ്റിസ് സുധാൻഷു ദുലിയ തയ്യാറാക്കി. രണ്ട് സർവ്വകലാശാലകൾക്കും വെവ്വേറെ പട്ടികയാണ് ജസ്റ്റിസ് ദുലിയ തയ്യാറാക്കിയത്. സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലായി വിസിയായി പരിഗണിക്കേണ്ടവരുടെ പാനൽ തയ്യാറാക്കാൻ ആണ് ജസ്റ്റിസ് സുധാൻഷു ദുലിയുടെ തീരുമാനം.

സെർച്ച് കമ്മിറ്റി അംഗങ്ങളായി പരിഗണിക്കേണ്ടവരുടെ പേരുകൾ സംസ്ഥാന സർക്കാരും, ചാൻസലറായ ഗവർണറും ജസ്റ്റിസ് സുധാൻഷു ദുലിയക്ക് കൈമാറിയിരുന്നു. ഇതിൽ നിന്നാണ് രണ്ട് സെർച്ച് കമ്മിറ്റികളിലെയും അംഗങ്ങളുടെ പട്ടിക ജസ്റ്റിസ് ദുലിയ തയ്യാറാക്കിയത്. രണ്ട് കമ്മിറ്റികളുടെയും തലവൻ ജസ്റ്റിസ് സുധാൻഷു ദുലിയ തന്നെയാണ്. സമിതിയുടെ ഘടന ഇപ്രകാരമാണ്

എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക സർവ്വകലാശാല

അധ്യക്ഷൻ - ജസ്റ്റിസ് സുധാൻഷു ദുലിയ

അംഗങ്ങൾ:

സർക്കാരിന്റെ നോമിനികൾ

ഡോ. നിലോയ്‌ ഗാംഗുലി (പ്രൊഫസസർ, ഡിപ്പാർട്മെന്റ് ഓഫ് കമ്പ്യൂട്ടർ സയൻസ് & എൻജിനീയറിങ്, ഐഐടി ഖരഖ്‌പൂർ)ഡോ. വി എൻ അച്യുത നായ്കൻ (പ്രൊഫസർ, റിലൈബിലിറ്റി എൻജിനീയറിങ് സെന്റർ, ഐഐടി ഖരഖ്‌പൂർ)

ചാൻസലറുടെ നോമിനികൾ

ഡോ. അവിനാഷ് കുമാർ അഗർവാൾ (ഡയറക്ടർ, ഐഐടി ജോധ്പൂർ)
ഡോ. ബിനോദ് കുമാർ കനൗജിയ (ഡയറക്ടർ, ബി ആർ അംബേദ്‌കർ എൻഐടി ജലന്ധർ)

മേൽപ്പറഞ്ഞവരിൽ ആരെങ്കിലും അംഗങ്ങളാകാൻ വിസമ്മതിച്ചാൽ, പരിഗണിക്കേണ്ട രണ്ട് ബദൽ പേരുകളും ജസ്റ്റിസ് ദുലിയ തയ്യാറാക്കി

ഡോ. കെ.എൻ. മധുസൂദനൻ (മുൻ വൈസ് ചാൻസലർ, കുസാറ്റ്) (സർക്കാർ നോമിനി)
ഡോ. സച്ചിൻ മഹേശ്വരി (വൈസ് ചാൻസലർ, ഗുരു ജംഭേശ്വർ സർവ്വകലാശാല, മൊറാദാബാദ്) (ചാൻസലറുടെ നോമിനി)

ഡിജിറ്റൽ സർവ്വകലാശാല

അധ്യക്ഷൻ: ജസ്റ്റിസ് സുധാൻഷു ദുലിയ

അംഗങ്ങൾ:

സർക്കാരിന്റെ നോമിനികൾ:

ഡോ. ടി ആർ ഗോവിന്ദരാജൻ ( വിസിറ്റിംഗ് പ്രൊഫസർ, മദ്രാസ് സർവ്വകലാശാല)
ഡോ. എസ് ചാറ്റർജി ( റിട്ടയേഡ് പ്രൊഫസർ, ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ആസ്ട്രോ ഫിസിക്സ്)

ചാൻസലറുടെ നോമിനികൾ:

ഡോ. മുകുൾ എസ് എസ് ( ഡയറക്ടർ, ഐഐഐടി, അലഹബാദ്)
ഡോ. വി കാമകോടി, (ഡയറക്ടർ, ഐഐടി മദ്രാസ്)

ബദൽ പേരുകൾ

ഡോ. ജി പ്രതാപ് ( മുൻ വിസി, കുസാറ്റ്) (സർക്കാർ നോമിനി)
ഡോ. പ്രസാദ് കൃഷ്ണ ( ഡയറക്ടർ, എൻഐടി, കാലിക്കറ്റ്) (ചാൻസലറുടെ നോമിനി)

Content Highlights: Search Committees Formed for Kerala’s Technical and Digital University Vice Chancellors