10 കോടിയുടെ സമ്മര് ബംപര് അസം സ്വദേശിക്ക്; ഭാഗ്യവാന് നടി രാജിനി ചാണ്ടിയുടെ വീട്ടിലെ ജോലിക്കാരന്

തിരുവനന്തപുരം: സംസ്ഥാന സര്ക്കാരിന്റെ സമ്മര് ബംപര് അടിച്ചത് അസം സ്വദേശിക്ക്. അസം സ്വദേശി ആല്ബര്ട്ട് ടിഗ്ഗയ്ക്കാണ് പത്ത് കോടിയുടെ ബംപര് അടിച്ചത്. സിനിമാ-സീരിയല് താരം രാജിനി ചാണ്ടിയുടെ വീട്ടിലെ സഹായിയാണ് ആല്ബര്ട്ട് ടിഗ്ഗ.
എസ്.ഇ 222282 എന്ന ടിക്കറ്റിനായിരുന്നു 10 കോടിയുടെ ഒന്നാം സമ്മാനം. ആലുവ ചൂണ്ടിയില്നിന്നാണ് ആൽബർട്ട് ടിഗ്ഗ ടിക്കറ്റെടുത്തത്. സമ്മാനാര്ഹമായ ടിക്കറ്റ് ആലുവ എസ് ബി ഐ കാത്തലിക് സെന്റര് ബ്രാഞ്ച് മാനേജര് ഗിവര്ഗീസ് പീറ്ററിന് കൈമാറി.
Content Highlights: kerala summer bumper prize winner