ഉപഭോഗം കൂടി, വൈദ്യുതി പ്രതിസന്ധി രൂക്ഷം; സെപ്റ്റംബർ 15 ഓടെ പരിഹരിക്കാമെന്ന് പ്രതീക്ഷ-മുഖ്യമന്ത്രി

#ന്യൂ്സ ഡെസ്ക്
വി.ഡി. സതീശൻ | Photo: ANI
വി.ഡി. സതീശൻ | Photo: ANI

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി പ്രതിസന്ധി സെപ്റ്റംബർ 15-ഓടെ പരിഹരിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി വി.ഡി. സതീശൻ. കഴിഞ്ഞ വർഷത്തേക്കാൾ വൈദ്യുതി ഉപഭോഗം വർധിച്ചതാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണമെന്ന് അദ്ദേഹം പറഞ്ഞു. മഴയുടെ കുറവ്‌ കാരണം ഡാമുകളിൽ സംഭരണശേഷിയുടെ പകുതിയോളം മാത്രമാണ് വെള്ളമുള്ളതെന്നും ഇത് ആഭ്യന്തര വൈദ്യുത ഉത്പാദനം കുറയാൻ കാരണമായെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കൽക്കരി ക്ഷാമം കാരണം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഉൽപ്പാദനം കുറഞ്ഞതും പീക്ക് സമയങ്ങളിൽ വലിയ തുക നൽകി പുറത്തുനിന്ന് വൈദ്യുതി വാങ്ങേണ്ടി വരുന്നതും സ്ഥിതി സങ്കീർണമാക്കുന്നുണ്ട്. എങ്കിലും ജനങ്ങളുടെ മേൽ അമിത നിരക്ക് അടിച്ചേൽപ്പിക്കാതെ തടസ്സമില്ലാതെ വൈദ്യുതി എത്തിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വൈകുന്നേരം ഏഴ് മണി മുതൽ 12 മണി വരെയുള്ള സമയങ്ങളിൽ ഏർപ്പെടുത്തിയ വൈദ്യുതി നിയന്ത്രണങ്ങളെക്കുറിച്ച് കൃത്യമായ വിവരങ്ങൾ പൊതുജനങ്ങളെ അറിയിക്കുന്നതിനായി കെഎസ്ഇബിക്ക് ആവശ്യമായ നിർദേശങ്ങൾ നൽകുമെന്നും അദ്ദേഹം അറിയിച്ചു.

Content Highlights: Kerala's power crisis is expected to be resolved by September 15., Chief Minister VD Satheesan attributed the shortage to a significant increase in power consumption compared to last year., Government is actively taking measures to stabilize the state's power supply.