മന്ത്രി ജെ. ചിഞ്ചുറാണിയുടെ വാഹനം അപകടത്തിൽപ്പെട്ടു

തിരുവനന്തപുരം: കല്ലമ്പലം വെയിലൂരിൽവെച്ച് മന്ത്രി ജെ. ചിഞ്ചുറാണിയുടെ വാഹനം അപകടത്തിൽപ്പെട്ടു. മന്ത്രി തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്നു.
വെയിലൂരിൽവെച്ച് മന്ത്രിയുടെ വാഹനത്തിന് മുന്നിൽ പോയ വാഹനം മറ്റൊരു വാഹനത്തിൽ ഇടിക്കുകയും പെട്ടെന്ന് ബ്രേക്ക് ഇടുകയും ആയിരുന്നു. ഈ സമയം പുറകിൽ ഉണ്ടായിരുന്ന മന്ത്രിയുടെ വാഹനം മുന്നിലെ വാഹനത്തിൽ ഇടിച്ചു.
മന്ത്രിയുടെ വാഹനത്തിന്റെ ബോണറ്റിന് കേടുപാടുണ്ടായി. ആർക്കും പരിക്കില്ല. കല്ലമ്പലം പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
Content Highlights: Minister J. Chinchurani's vehicle involved in a road accident at Veyiloor, Kallambalam., The accident occurred while the minister was traveling toward Thiruvananthapuram., The collision was triggered by a sudden brake application by a vehicle ahead., No injuries reported among the minister or her staff., Police have initiated follow-up procedures at the site.