വയനാട് ദുരന്തവും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയും; കേരളീയം ഉപേക്ഷിച്ച് സര്‍ക്കാര്‍

.
.

തിരുവനന്തപുരം: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഈ വർഷം കേരളീയം വേണ്ടെന്ന് വയ്ക്കാൻ സർക്കാർ. സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് തീരുമാനം. ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം ആയിട്ടില്ല.

വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് വൻതോതിൽ ധനസമാഹരണം ഈ സാഹചര്യത്തിൽ വേണ്ടെന്നാണ് സർക്കാർ തലത്തിലെ ധാരണ. ധനപ്രതിസന്ധിയെത്തുടർന്ന് പദ്ധതി ചെലവുകൾ പകുതി വെട്ടിക്കുറയ്ക്കാനും സർക്കാർ തീരുമാനിച്ചിരുന്നു. കഴിഞ്ഞ നവംബറിലാണ് തിരുവനന്തപുരത്ത് കേരളീയം പരിപാടി നടന്നത്. എല്ലാവർഷവും കേരളീയം നടത്തുമെന്നായിരുന്നു പ്രഖ്യാപനം.

Content Highlights: Kerala Government Cancels Keraleeyam This Year