ബലി പെരുന്നാൾ: സംസ്ഥാനത്ത് രണ്ട് ദിവസം പൊതു അവധി

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ബലി പെരുന്നാൾ പ്രമാണിച്ച് സംസ്ഥാനത്ത് രണ്ട് ദിവസം പൊതു അവധി പ്രഖ്യാപിച്ചു. മേയ് 27,28 തീയതികളിലാണ് അവധി. സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകൾക്കും, പൊതുമേഖലാ സ്ഥാപനങ്ങൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കൂടാതെ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്‌സ് ആക്ട് പ്രകാരമുള്ള സ്ഥാപനങ്ങൾക്കും അവധി ആയിരിക്കും. 27നാണ് നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നത്. മാസപ്പിറവി പ്രകാരം 28നാണ് കേരളത്തിൽ ബലിപെരുന്നാൾ ആഘോഷം. ഇതോടെയാണ് രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചരിക്കുന്നത്.

Content Highlights: Public holidays declared for May 27 and May 28, 2026., Applies to all government offices, public sector units, and educational institutions