മുഖ്യമന്ത്രി തർക്കം: ജനമനസ്സിൽ അപ്രിയമുണ്ടായി; പരോക്ഷമായി സമ്മതിച്ച് സണ്ണി ജോസഫ്

കണ്ണൂർ: മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന ചർച്ച നീണ്ടത് ജനമനസ്സിൽ ചെറിയ അപ്രിയമുണ്ടാക്കിയിട്ടുണ്ടെന്ന് പരോക്ഷമായി സമ്മതിച്ച് കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ്. ചർച്ച നീണ്ടുപോയത് അപ്രിയമുണ്ടാക്കിയിട്ടുണ്ടല്ലോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അത് പരിഹരിക്കാൻ ശനിയാഴ്ച ഡൽഹിയിലെ ചർച്ചയിൽ തീരുമാനിച്ചു. വിവാദമായ നടപടികൾ ഒഴിവാക്കാൻ ഞങ്ങളെല്ലാവരും ആവശ്യപ്പെട്ടിട്ടുണ്ട്. അതിന്റെ പ്രതിഫലനം കണ്ടുതുടങ്ങി -അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി ചർച്ചയുമായി ബന്ധപ്പെട്ട് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നേതാക്കന്മാരുടെ പേരിൽ സ്ഥാപിച്ച ബോർഡ് നേതാക്കൾ നിർദേശിച്ചതിനെത്തുടർന്ന് നീക്കിയത് സൂചിപ്പിച്ചാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ വളരെ നല്ല തീരുമാനം വേഗത്തിലുണ്ടാകും. തീയതി പറയുന്നില്ല. പ്രഖ്യാപിക്കേണ്ടത് രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയുമാണ്. ഹൈക്കമാൻഡിന്റെ മുന്നിൽ വ്യക്തമായ മാനദണ്ഡങ്ങളുണ്ട്. ചർച്ചയുടെ കാര്യത്തിൽ സമാധാനക്കുറവൊന്നുമില്ല. സംതൃപ്തിയുമുണ്ട്. ശുഭോദർക്കമായ ചർച്ചയാണ് നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: KPCC President admits delay in CM selection caused public concern, High Command to finalize the Kerala CM candidate soon, Unauthorized banners of leaders removed to ensure party discipline, Discussions with Rahul Gandhi and Mallikarjun Kharge are ongoing