12 മണിക്ക് ഡൽഹിയിൽ പ്രഖ്യാപനം; കെ.സി.ക്കും രമേശിനും സാധ്യത മങ്ങി, ഒരേയൊരു പേരിലേക്ക് കോൺഗ്രസ്

#ന്യൂസ് ഡെസ്ക്
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ എം.പി., രമേശ് ചെന്നിത്തല എം.എൽ.എ. എന്നിവർ | Photo: PTI
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ എം.പി., രമേശ് ചെന്നിത്തല എം.എൽ.എ. എന്നിവർ | Photo: PTI

തിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസ് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റി ഉച്ചയ്ക്ക് 12 മണിക്ക് ഡൽഹിയിൽ വാർത്താ സമ്മേളനം വിളിക്കും. കേരളത്തിലേക്കുള്ള കോൺഗ്രസ് നിരീക്ഷക ദീപ ദാസ് മുൻഷി ആയിരിക്കും മുഖ്യമന്ത്രിയുടെ പേര് പ്രഖ്യാപിക്കുക എന്നാണ് സൂചന. 

ഇതിനിടെ രമേശ് ചെന്നിത്തലയുമായി രാഹുൽ ഗാന്ധി ഫോണിൽ ബന്ധപ്പെട്ടതായുള്ള വിവരവും പുറത്തുവന്നു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കേരളത്തിലെ മുസ്ലിം ലീഗ് നേതാക്കളുമായി ഫോണിൽ സംസാരിച്ച് മുഖ്യമന്ത്രിയുടെ പേര് അറിയിച്ചു. 

വാർത്താ സമ്മേളനത്തിൽ ദീപ ദാസ് മുൻഷിയോടൊപ്പം നിരീക്ഷകരായ അജയ് മാക്കൻ, മുകുൾ വാസ്നിക് എന്നിവരും പങ്കെടുക്കും. ഇന്ന് രാവിലെ രാഹുൽ ഗാന്ധി കെ.സി. വേണുഗോപാലുമായി ഒരു മണിക്കൂർ നീണ്ട ചർച്ച നടത്തിയെങ്കിലും തീരുമാനം വൈകുകയായിരുന്നു. ഇതിനുശേഷം രാഹുലും പ്രിയങ്കയും കെ.സി.യുമായി വീണ്ടും ചർച്ച നടത്തി. ഇതിനിടെ ദീപ ദാസ് മുൻഷിയും നിരീക്ഷകരും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ കാണുകയും ചെയ്തു.

കെ.സി. വേണുഗോപാൽ കേരളത്തിലേക്ക് വരുന്നില്ല എന്നത് മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള അദ്ദേഹത്തിന്റെ സാധ്യതകൾ മങ്ങുന്നതിലേക്കാണ് വിരൽ ചൂണ്ടുന്നത്. അതേസമയം, രാഹുൽ ഗാന്ധിയുമായി ഇന്ന് രാവിലെ കെ.സി. വേണുഗോപാൽ നടത്തിയ ചർച്ച ഒരുമണിക്കൂറിലേറെ നീണ്ടിരുന്നു. ഇതിനുശേഷമാണ് കെ.സി. വേണുഗോപാൽ കേരളത്തിലേക്ക് വരുന്നില്ലെന്ന് തീരുമാനിച്ചത്.

Content Highlights: KC Venugopal absent from the delegation arriving in Thiruvananthapuram. AICC observers and Deepa Dasmunshi are traveling to Kerala. Official announcement regarding the Kerala CM expected by 12 PM. Speculation mounts as KC Venugopal holds extended talks with Rahul Gandhi.