മുഖ്യമന്ത്രി ആരെന്ന തീരുമാനം കെ.സിയെ രാഹുൽ അറിയിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രി ആരെന്ന കോൺഗ്രസ് ഹൈക്കമാൻഡിന്റെ ഉത്തരം ഉടൻ. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയും നിരീക്ഷകരായ അജയ് മാക്കനും മുകുൾ വാസ്‌നിക്കും ഒപ്പം സൂര്യകാന്തും പ്രതിനിധികളായി ചാർട്ടേഡ് ഫ്ളൈറ്റിൽ ഡൽഹിയിൽ നിന്നെത്തും.
ഫലം വന്ന് പത്താം ദിവസം രാവിലെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കൂടിയായ കെ.സി വേണുഗോപാലിനെ രാഹുൽ ഗാന്ധി വീട്ടിലേക്ക് വിളിപ്പിച്ച് ഒരു മണിക്കൂറോളം സംസാരിച്ചു. മുഖ്യമന്ത്രി ആരെന്ന ഹൈക്കമാൻഡിന്റെ തീരുമാനവും ഫോർമുലയും കൂടിക്കാഴ്ചയിൽ പങ്കുവെച്ചു. കെ.സി വേണുഗോപാലാണ് മുഖ്യമന്ത്രിയെങ്കിൽ നിയമസഭാ കക്ഷി യോഗത്തിന് മുമ്പായി വി.ഡി സതീശനോടും രമേശ് ചെന്നിത്തലയോടും ഹൈക്കമാൻഡ് ആ തീരുമാനം അറിയിക്കുകയും ഫോർമുല ഉണ്ടെങ്കിൽ അത് വിശദീകരിക്കുകയും ചെയ്യും.
കെ.സി പിന്മാറുകയാണെങ്കിൽ അദ്ദേഹം താത്പര്യപ്പെടുന്ന രമേശ് ചെന്നിത്തലയ്ക്ക് സാധ്യത തെളിയുമോ. അതല്ലെങ്കിൽ മന്ത്രിസ്ഥാനങ്ങൾ സംബന്ധിച്ച് കെ.സി പക്ഷത്തിന് എന്തെങ്കിലും ഉറപ്പുകൾ നൽകുമോ. അതല്ലെങ്കിൽ കെ.സിക്ക് കൂടി സ്വീകാര്യമായ ഫോർമുല എന്താണെന്ന ആകാംക്ഷയും ഉണ്ട്.
Content Highlights: AICC General Secretary Deepa Dasmunshi arriving in Thiruvananthapuram with the final decision., Potential candidates include KC Venugopal, VD Satheesan, and Ramesh Chennithala., High Command formula for power-sharing expected to be discussed with senior leaders., Rahul Gandhi's recent meeting with KC Venugopal indicates a strategic shift.