പന്ത്രണ്ടാം ശമ്പളപരിഷ്കരണ കമ്മിഷനെ നിയമിച്ച് സർക്കാർ; മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം

#ന്യൂസ് ഡെസ്ക്
ധനമന്ത്രി കെ.എൻ. ബാലഗോപാൽ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം | Photo: PTI
ധനമന്ത്രി കെ.എൻ. ബാലഗോപാൽ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം | Photo: PTI

തിരുവനന്തപുരം: സംസ്ഥാന ജീവനക്കാരുടെ ശമ്പളപരിഷ്കരണം സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനായി പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മീഷനെ സർക്കാർ നിയമിച്ചു. മുൻ ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി ആണ് ചെയർമാൻ. അഡ്വ. എം. രാജഗോപാലൻ നായർ, റിട്ട. അഡീഷണൽ സെക്രട്ടറി ശ്രീലത സുകുമാരൻ എന്നിവരാണ് അംഗങ്ങൾ.

സംസ്ഥാന ബജറ്റിൽ ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിനായി പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മീഷനെ നിയമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. റിപ്പോർട്ട് മൂന്ന് മാസത്തിനകം ലഭ്യമാക്കണമെന്ന് കമ്മീഷനോട് നിർദ്ദേശിച്ചതായി ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ വ്യക്തമാക്കി. അത് സമയബന്ധിതമായി നടപ്പാക്കും. കമ്മീഷന്റെ പരിഗണനാ വിഷയങ്ങൾ വ്യക്തമാക്കികൊണ്ട് പ്രത്യേക ഉത്തരവും ഉടൻ ഇറങ്ങും.

Content Highlights: Kerala Government Appoints 12th Pay Revision Commission for State Employees