കായംകുളം-തിരുവനന്തപുരം റൂട്ടിൽ ഒരു റെയിൽവേ ട്രാക്കുകൂടി

കൊല്ലം: കായംകുളം-തിരുവനന്തപുരം സെഷനിൽ മൂന്നാമതൊരു റെയിൽവേ ട്രാക്ക് നിർമിക്കുമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി. അറിയിച്ചു. നടപടികൾ അന്തിമഘട്ടത്തിലാണെന്ന് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എൻ. സിങ് രേഖാമൂലം എം.പി.യെ അറിയിച്ചു.
നിലവിലുള്ള ലൈനിന് സമാന്തരമായി മൂന്നാമതൊരു ലൈൻകൂടി നിർമിക്കുന്നതിന് റെയിൽവേ ബോർഡ് അംഗീകാരം ലഭിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച ഫൈനൽ ലൊക്കേഷൻ സർവേ കായംകുളം-തിരുവനന്തപുരം സെക്ടറിൽ നടന്നുവരുന്നു. ഭൂമിശാസ്ത്രപരമായ സർവേയും ട്രാഫിക് സർവേയും പൂർത്തീകരിച്ചു. വിശദമായ അലൈൻമെൻറ് രൂപവത്കരണം അന്തിമഘട്ടത്തിലാണ്. വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കി റെയിൽവേ ബോർഡിന് സമർപ്പിക്കുമെന്നും ദക്ഷിണ റെയിൽവേ ജനറൽ മാനേജർ അറിയിച്ചതായി എം.പി. പറഞ്ഞു.
Content Highlights: Final survey for the third railway line between Kayamkulam and Thiruvananthapuram is in the final stages., Geographical and traffic surveys have been successfully completed., Detailed Project Report (DPR) to be submitted to the Railway Board shortly., Project approved to alleviate congestion on the existing line.