ശ്വാസംമുട്ടൽ രോഗിയുമായി ആശുപത്രിയിലേക്ക് പോയ ആംബുലൻസ് മറിഞ്ഞു; രോഗിക്ക് ദാരുണാന്ത്യം

കട്ടപ്പന: ഇടുക്കിയിൽ ആംബുലൻസ് മറിഞ്ഞുണ്ടായ അപകടത്തിൽ രോഗി മരിച്ചു. അണക്കരയിൽനിന്ന് കട്ടപ്പനയിലേക്ക് രോഗിയുമായി പോയ ആംബുലൻസ് നഗരത്തിന് സമീപം പാറക്കടവിൽ മറിഞ്ഞാണ് അപകടമുണ്ടായത്. അണക്കര സ്വദേശി രാജനാണ് മരിച്ചത്.
ശ്വാസംമുട്ടൽ രൂക്ഷമായതിനെ തുടർന്ന് അണക്കരയിലെ സ്വകാര്യ ആശുപത്രിയിൽനിന്ന് ഇദ്ദേഹത്തെ കട്ടപ്പനയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഇതിനിടയിലാണ് അപകടമുണ്ടായത്. അപകടത്തിൽ ഡ്രൈവർക്ക് പരിക്കേറ്റു. നാലുപേരാണ് ആംബുലൻസിൽ ഉണ്ടായിരുന്നത്.
Content Highlights: An ambulance traveling from Anakkara to Kattappana overturned near Parakkadavu., A patient named Rajan from Anakkara died in the accident., The patient was being rushed to Kattappana due to severe breathing difficulties., The driver sustained injuries, and four people were inside the vehicle.