പൊള്ളലേറ്റ ജീവനുകൾക്കായി കാര്യണ്യയാത്ര

പദ്മിനി, പ്രജിഷ ചികിത്സാസഹായത്തിനായുള്ള ബസുകളുടെ കാരുണ്യയാത്ര കരിവെള്ളൂർ-പെരളം പഞ്ചായത്ത് പ്രസിഡന്റ് പി. രമേശൻ ഫ്ലാഗ് ഓഫ് ചെയ്യുന്നു
പദ്മിനി, പ്രജിഷ ചികിത്സാസഹായത്തിനായുള്ള ബസുകളുടെ കാരുണ്യയാത്ര കരിവെള്ളൂർ-പെരളം പഞ്ചായത്ത് പ്രസിഡന്റ് പി. രമേശൻ ഫ്ലാഗ് ഓഫ് ചെയ്യുന്നു

കരിവെള്ളൂർ: ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്ന രണ്ടുപേരുടെ ജീവൻ രക്ഷിക്കാൻ ബസുകളുടെ കാരുണ്യയാത്ര. കൂക്കാനം മുത്തപ്പൻ ക്ഷേത്രത്തിനു സമീപത്തെ പി. പദ്മിനി, മകൾ പ്രജിഷ എന്നിവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനാണ് കാരുണ്യ ത്ര നടത്തിയത്. ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ടി. നാരായണൻ, കരിവെള്ളൂർ-പെരളം പഞ്ചായത്ത് പ്രസിഡന്റ് പി. രമേശൻ എന്നിവർ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. ചെറുവത്തൂർ, ചീമേനി, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ, പയ്യന്നൂർ, നീലേശ്വരം എന്നിവിടങ്ങളിൽ 50 ഓളം സന്നദ്ധസേവകർ സ്‌ക്വാഡ് പ്രവർത്തനം നടത്തി.

Content Highlights: Charity bus journey organized in Karivelloor to fund medical treatment for severe burn victims., Victims include P. Padmini and her daughter Prajisha from near Kookanam Muthappan Temple., Flagged off by Cheruvathur Panchayat President T. Narayanan and Karivelloor-Peralam Panchayat President P. Rameshan., Over 50 volunteers conducted squad fundraising activities in Cheruvathur, Cheemeni, Kanhangad, Trikkaripur, Payyanur, and Nileshwaram.