ഊട്ടിയിലേക്കുപോയ മലയാളികളുടെ കാർ ലോറിയുമായി കൂട്ടിയിടിച്ചു; ഒരു കുഞ്ഞുൾപ്പെടെ 3 പേർക്ക് ദാരുണാന്ത്യം

#ന്യൂസ് ഡെസ്ക്
അപകടത്തിൽ മരിച്ചവർ.
അപകടത്തിൽ മരിച്ചവർ.

ബെംഗളൂരു: ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ മലയാളിസംഘം സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ച് ഒരു കുഞ്ഞുൾപ്പെടെ മൂന്നുപേർക്ക് ദാരുണാന്ത്യം. കർണാടക ഗുണ്ടൽപേട്ടിന് സമീപമാണ് അപകടം.

കണ്ണൂരിൽനിന്ന് ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ ഏഴംഗസംഘമാണ് അപകടത്തിൽപ്പെട്ടത്. കണ്ണൂർ സ്വദേശികളായ മുനീർ (30), മുനീറ (45), മോഹിസ് ഷിദാൻ (മൂന്നരവയസ്സ്) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

അപകടസ്ഥലത്തുനിന്നുള്ള ദൃശ്യം | Image courtesy: MB news screengrab

ഞായറാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ഗുണ്ടൽപേട്ടിൽനിന്ന് ഏകദേശം പത്തു കിലോമീറ്റർ അകലെവെച്ചായിരുന്നു സംഭവം. കാറിലുണ്ടായിരുന്ന നാലുപേർക്ക് പരിക്കേറ്റിട്ടുണ്ട്.

Content Highlights: Two Kannur natives (Muneer, Muneera, mohis shidan) died in a collision., The accident occurred near Gundlupet, Karnataka, during a trip to Ooty., Five others injured, one child in critical condition at Manipal Hospital., The incident happened on a Sunday morning, 10km from Gundlupet.