25 വർഷത്തിനിടെയുള്ള പെട്രോൾപമ്പുകളുടെ NOC പരിശോധിക്കണം; എഡിഎമ്മിൻ്റെ വീട് സന്ദർശിച്ച് സുരേഷ് ഗോപി

പത്തനംതിട്ട: കഴിഞ്ഞ 25 വർഷത്തിനിടെ നൽകിയ പെട്രോൾ പമ്പുകളുടെ എന്‍.ഒ.സി പരിശോധിക്കണമെന്ന് കേന്ദ്ര പെട്രോളിയം വകുപ്പ് സഹമന്ത്രിയും ബി.ജെ.പി. നേതാവുമായ സുരേഷ് ഗോപി. മരണപ്പെട്ട കണ്ണൂർ എഡിഎം നവീൻ ബാബുവിൻ്റെ പത്തനംതിട്ടയിലെ വീട് സന്ദർശിച്ച ശേഷമായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
കഴിഞ്ഞ ഒരു 25 വര്‍ഷത്തെയങ്കിലും പെട്രോള്‍ പമ്പുകളുടെ എന്‍.ഒ.സി പരിശോധിക്കപ്പെടേണ്ടിയിരിക്കുന്നു എന്നാണ് തോന്നുന്നത്. നിലവില്‍ കുടുംബം അന്വേഷണം ആവശ്യപ്പെട്ടിട്ടില്ല. ഉദ്യോഗസ്ഥതലത്തില്‍ നിന്ന് വിവരങ്ങള്‍ മാധ്യമങ്ങള്‍ക്കുള്ളത് പോലെ പല സംശയങ്ങളും എനിക്കുമുണ്ട്. പെട്രോളിയം മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങളുണ്ട്. അത് ലംഘിച്ചുകൊണ്ട് എന്ത് നടപടിയുണ്ടായാലും ആരുള്‍പ്പെട്ടാലും ബാധിക്കപ്പെടും. സര്‍ക്കാരുദ്യോഗസ്ഥര്‍ ഇത്തരത്തില്‍ വലിയ പീഡനങ്ങള്‍ നേരിടുന്നുണ്ടെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
കേന്ദ്രതലത്തില്‍ അന്വേഷണം നടത്തണമെന്ന് പ്രാദേശിക ബിജെപി നേതൃത്വം സുരേഷ് ഗോപിക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. ആ മാസ് പെറ്റീഷന്‍ കൈയില്‍ കിട്ടിയാല്‍ നടപടികള്‍ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഉദ്യോഗസ്ഥതലത്തില്‍ വിവരങ്ങള്‍ കിട്ടുന്നുണ്ടെന്നും തനിക്ക് സംശയങ്ങളുണ്ടെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
Content Highlights: Suresh Gopi response on kannur adm death Calls for NOC Check of Petrol Pumps